അത്തോളി ബസ് ഓപറേറ്റേഴ്സി​െൻറ ബസുകൾ നാളെ ഉഷയുടെ ചികിത്സക്കായി ഓടും

അത്തോളി: ഇരുവൃക്കയും തകരാറിലായ അത്തോളി കോതങ്കൽ കോതങ്ങാപ്പറമ്പത്ത് രാഗേഷി​െൻറ ഭാര്യ ഉഷയുടെ (31) ചികിത്സക്കായി അത്തോളി-ഉള്ള്യേരി റൂട്ടിൽ നാളെ അത്താളി ബസ് ഓപറേറ്റേഴ്സ് സംഘത്തിലെ മുഴുവൻ ബസുകളും ഓടും. ഫ്യൂഷൻ (മൂന്ന് ബസ്), ഷിഫ, അയാൻ, കൃഷ്ണ, ശിവഗംഗ, എക്സം (രണ്ട് ബസ്), ഫ്ലീറ്റ് (രണ്ട് ബസ്), ഗോപിക, കാർത്തിക, യൂനിറ്റി, സഫനാസ്, റോയൽ, ഹാരിസ്, അൽബ, അഷിക (രണ്ട് ബസ്), സോളാർ, മനേഷ്, സനു, വീ ഹെൽപ്, സാഗരം, അമൃതവാഹിനി, മംഗളം എന്നീ ബസുകളാണ് ഉഷയ്ക്കായി നാളെ ഓടുകയെന്ന് അത്തോളി ബസ് ഓപറേറ്റേഴ്സ് സംഘം സെക്രട്ടറി ശ്രീധരൻ അറിയിച്ചു. റൂട്ടിലെ ബസ് ഉടമകളും തൊഴിലാളികളും ഉഷ ചികിത്സസഹായ സമിതിയും നാട്ടുകാരും സംയുക്തമായി ജനകീയസാന്ത്വനയാത്ര എന്ന പേരിൽ സർവിസ് നടത്തുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും ഉഷയുടെ ചികിത്സക്കായി നൽകും. ഉഷയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് മുപ്പത് ലക്ഷത്തോളം രൂപ ചെലവ് വരും. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഈ കുടുംബം ഭീമമായ ചികിത്സചെലവ് വഹിക്കാൻ കഴിയാതെ പാടുപെടുകയാണ്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലാണ് ഉഷ രോഗബാധിതയാകുന്നത്. ഇപ്പോൾ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. നാട്ടുകാർ അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായി ഉഷ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കെ.ഡി.സി ബാങ്ക് അത്തോളി ശാഖയിൽ A/C NO: 100291201020064, IFSC : KDCBO000029, ഫോൺ: 9446641856.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.