ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസനകേന്ദ്രം സ്ഥലത്ത് നിർമിച്ച 110 കെ.വി സബ്സ്റ്റേഷെൻറ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. കെ.എസ്.െഎ.ഡി.സിയുടെ 5.24 കോടിയും കെ.എസ്.ഇ.ബിയുടെ 3.26 കോടിയും 8.5 കോടി െചലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പനങ്ങാട്, ഉണ്ണികുളം, ബാലുശ്ശേരി പഞ്ചായത്തുകളിലെ 40,000ത്തോളം ഉപഭോക്താക്കൾക്ക് പ്രത്യക്ഷമായും സമീപ പഞ്ചായത്തുകൾക്ക് പരോക്ഷമായും ഇവിടെനിന്ന് വൈദ്യുതി ലഭ്യമാക്കാനാകുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ എൻ.ഇ. സലീം, പി. അബ്ദുൽസലാം, എൻ.പി. രാമദാസ്, എ.സി. ബൈജു, പി.കെ. നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.