റോഡ് നവീകരണം ആരംഭിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കൂടലോട്ട് പള്ളി- മണല്‍കുന്ന്താഴെ റോഡ് നവീകരണപ്രവൃത്തി തുടങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം എം. സൈറാബാനു ഉദ്ഘാടനം ചെയ്തു. റോഡ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദന്‍, റിയാസ് കുരിക്കള്‍കണ്ടി, കെ.കെ. കുഞ്ഞബ്ദുല്ല, റഫീഖ് കൂടലോട്ട്, കെ.കെ. രാഘവന്‍ നായര്‍, കെ.എം. ഉണ്ണികൃഷ്ണന്‍, ഷംനാദ് തച്ചറോത്ത്, സി.വി. ഹമീദ്, രജില രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ആറുലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. വാളൂരിൽ സി.പി.എം സ്വാഗതസംഘം ഓഫീസിന് തീയിട്ടു പേരാമ്പ്ര: വാളൂർമുക്കിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു സ്ഥാപിച്ച സി.പി.എം പാർട്ടി കോൺഗ്രസി​െൻറ സ്വാഗതസംഘം ഓഫിസിന് സാമൂഹിക വിരുദ്ധർ തീയിട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പനയോലകൊണ്ട് നിർമിച്ച ഓഫിസിൽ ഇരിക്കാനുള്ള സൗകര്യമെല്ലാം ഒരുക്കിയിരുന്നു. ഒരാഴ്ചമുമ്പും ഈ ഓഫിസിനുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ വാളൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. ഹൈകോടതി ഉത്തരവുണ്ടായിട്ടും പൊലീസിന് സംരക്ഷണമൊരുക്കാൻ കഴിഞ്ഞില്ല: പേരാമ്പ്ര എസ്റ്റേറ്റിൽ ഉപരോധസമരം തുടരുന്നു പേരാമ്പ്ര: ഹൈകോടതി ഉത്തരവുണ്ടായിട്ടും പ്ലാേൻറഷന്‍ കോര്‍പറേഷനു കീഴിൽ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റ് തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 15 ദിവസമായി തുടരുന്ന സി.ഐ.ടി.യു ഉപരോധ സമരത്തെതുടർന്ന് പൊലീസ് സംരക്ഷണം തേടി പ്ലാേൻറഷന്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഓഫിസ് തുറന്ന് പ്രവർത്തിപ്പിക്കാനും റബർപാൽ ഫാക്ടറിയിലേക്ക് കൊണ്ടുപോകാനും സംരക്ഷണം നൽകാൻ കഴിഞ്ഞില്ല. എന്നാൽ, കുറച്ചു ദിവസമായി നിർത്തിവെച്ച ടാപ്പിങ് തിങ്കളാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പ്ലാേൻറഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കോട്ടയത്ത് ചര്‍ച്ചക്കായി തൊഴിലാളി യൂനിയന്‍ നേതാക്കളെ വിളിച്ചിട്ടുണ്ട്. കോട്ടയത്ത് പ്ലാേൻറഷന്‍ ഓഫിസിലും കോഴിക്കോട് ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തിലും നടന്ന ചര്‍ച്ചകള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. നാല് തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും ജോലിസ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് 13 മുതല്‍ സി.ഐ.ടി.യു സമരം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.