കൊയിലാണ്ടി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. മെറ്റൽഷീറ്റ് വർക്കിൽ അജ്സർ റിഹാൻ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി. ശാസ്ത്ര ക്വിസിൽ ബി.ആർ. അമൽ രാജിന് എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു. ചോക്കുനിർമാണത്തിൽ യദു മാധവ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി. മറ്റു വിജയികൾ: അമൽ കൃഷ്ണ (ബുക്ക് ബൈൻഡിങ് എ ഗ്രേഡ് മൂന്നാം സ്ഥാനം), യദുനന്ദ് (ക്ലേ മോഡൽ എ ഗ്രേഡ്), പി. അഭിനന്ദ് (മരപ്പണി എ ഗ്രേഡ്), അനിരുദ്ധ് ( ഇലക്ട്രിക്കൽ വയറിങ് എ ഗ്രേഡ്), പ്രയാഗ്, മുഹമ്മദ് നിദാദ് ( ഇംപ്രമൈസിങ് എക്സ്പിരിമെൻറ് എ ഗ്രേഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.