മേപ്പയൂരിൽ ലീഗ് ഓഫിസിനുനേരെ വീണ്ടും ആക്രമണം

മേപ്പയൂർ: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫിസായ എ.വി. അബ്ദുറഹിമാൻ ഹാജി സ്മാരക സൗധത്തിനുനേരെ വീണ്ടും കല്ലേറ്. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹിക വിരുദ്ധർ ഒാഫിസ് എറിഞ്ഞു തകർത്തത്. മെയിൻ റോഡോടു ചേർന്ന സൗധത്തി​െൻറ ജനൽ പാളികളാണ് തകർന്നത്. ഇതിനുമുമ്പും ഓഫിസിനുനേരെ കല്ലേറുണ്ടായിരുന്നു. ആക്രമണത്തിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് എസ്.കെ. അസ്സയിനാർ ഓഫിസ് സന്ദർശിച്ചു. മേപ്പയൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്നുനടന്ന യോഗത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രകടനത്തിന് എം.കെ. അബ്ദുറഹിമാൻ, വി. മുജീബ്, പി.കെ.കെ. അബ്ദുല്ല, അൻവർ കുന്നങ്ങാത്ത്, കെ. എം.എ. അസിസ്, പി.കെ. അബ്ദുല്ല, പി. മൊയ്തി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.