നമ്പികുളം ഇക്കോ ടൂറിസം പദ്ധതിക്ക്​ ഭരണാനുമതി

ബാലുശ്ശേരി: നിയോജകമണ്ഡലത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽപ്പെട്ട മലയോര മേഖലയായ നമ്പികുളം പദ്ധതിക്ക് ടൂറിസം വകുപ്പി​െൻറ ഒന്നരകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പുരുഷൻ കടലുണ്ടി എം.എൽ.എ അറിയിച്ചു. പരിസ്ഥിതി സൗഹൃദമായ വിനോദത്തിന് ഉൗന്നൽ നൽകിക്കൊണ്ടുള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട്, കോട്ടൂർ, കായണ്ണ, പനങ്ങാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് നമ്പികുളം മല. പ്രകൃതിരമണീയമായ വ്യൂ പോയൻറുകൾ, റെയിൻ ഷെൽട്ടർ, വിശ്രമ സ േങ്കതങ്ങൾ, ബയോ േടായ്ലറ്റുകൾ, ഫുഡ് കിയോസ്ക്കുകൾ, പാർക്കിങ് ഏരിയ, ലാൻഡ് സ്കെയിപ്പിങ്, സൗരോർജ ലൈറ്റനിങ്, ആംഫി തിയറ്റർ, വാക്വേ, ഫെൻസിങ്, ഇേൻറണൽ റോഡുകൾ, വാച്ച് ടവർ, ടിക്കറ്റ് കൗണ്ടർ എന്നിവ ഒന്നാംഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്്. സഞ്ചാരികൾക്കായുള്ള ഹോംസ്റ്റേ സംവിധാനവും ഒരുക്കും. നാട്ടുകാരായ 12 പേർ 2.59 സ​െൻറ് വീതം സ്ഥലം പദ്ധതി നടപ്പാക്കാനായി സൗജന്യമായി വിട്ടുനൽകിയിട്ടുണ്ട്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മുഖേനയാണ് പദ്ധതി പ്രവർത്തനം നടപ്പാക്കുന്നതെന്നും പുരുഷൻ കടലുണ്ടി എം.എൽ.എ നമ്പികുളം സന്ദർശിച്ചശേഷം പറഞ്ഞു. യു.എൽ.സി.സി പ്രസിഡൻറ് രമേശൻ പാലേരി, ടി.കെ. ശ്രീധരൻ, പി.എം. കുട്ടികൃഷ്ണൻ, ഫാദർ നിരപ്പേൽ, വി.ജെ. സണ്ണി, വാർഡ് മെംബർ രവീന്ദ്രൻ, ടൂറിസം പ്രോജക്ട് എൻജിനീയർ ടി. സുധീഷ്, ആർകിടെക്ട് അദിരാം, ബിന്ദു പ്രകാശ് എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.