മേപ്പയൂർ: മേലടി ബ്ലോക്ക് ക്ഷീരകർഷക സംഗമത്തിെൻറ ഭാഗമായ പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. കൈരളി അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എയും കന്നുകാലി പ്രദർശനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായരും ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ മിനി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന ഓഫിസർ എം.കെ. സ്മിത, നമ്പ്രത്ത്കര ക്ഷീരസംഘം പ്രസിഡൻറ് കുഞ്ഞിക്കേളപ്പൻ, ഡോ. പി. അരുൺ, എൻ. രമേഷ്, പി. സജിത, കെ.കെ. മഹേഷ്, കെ.എം. പ്രേമ, എം.കെ. മിനീഷ്, രാജശ്രീ, എം.എം. കുഞ്ഞിരാമൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കുഞ്ഞികൃഷ്ണൻ നായർ, പി.വി. നാരായണൻ നായർ എന്നിവർ സംസാരിച്ചു. കാര്‍ഷിക സെമിനാറും അനുമോദനവും എകരൂല്‍: പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കാര്‍ഷിക -പരിസ്ഥിതി ക്ലബുകളുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക പരിസ്ഥിതി സെമിനാറും അനുമോദനവും നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഡെയ്സി സിറിയക് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ഡെയ്സി സിറിയക്, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, എം. മുഹമ്മദ് അഷ്‌റഫ് എന്നിവരെ അനുമോദിച്ചു. കിഴക്കോത്ത് കൃഷി ഓഫിസര്‍ നസീര്‍, ഉണ്ണികുളം അസി. കൃഷി ഓഫിസര്‍ മുഹമ്മദ്, അഹമദ്കുട്ടി ഉണ്ണികുളം എന്നിവര്‍ ക്ലാസെടുത്തു. കാര്‍ഷിക ക്ലബ് കണ്‍വീനര്‍ കെ. മുഹമ്മദ്, പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, എം. മുഹമ്മദ് അഷ്‌റഫ്, കര്‍ഷകനായ കുഞ്ഞോയി, ടി.പി. മുഹമ്മദ് ബഷീര്‍, ടി.പി. അജയന്‍, വി. അബ്ദുൽ ബഷീര്‍, എസ്. സജിത, പി.ജെ. മേരി ഹെലന്‍, കെ. അബ്ദുൽ ലത്തീഫ്, ഹൈറുന്നിസ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.