മോദി ഇന്ത്യയെ സാമ്പത്തികമായി പിച്ചിച്ചീന്തി ^ഉമ്മൻ ചാണ്ടി

മോദി ഇന്ത്യയെ സാമ്പത്തികമായി പിച്ചിച്ചീന്തി -ഉമ്മൻ ചാണ്ടി പന്തീരാങ്കാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഇന്ത്യയെ സാമ്പത്തികമായി പിച്ചിച്ചീന്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പന്തീരാങ്കാവിൽ ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ദേശസ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തേയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന നടപടികളുമായാണ് മോദി മുമ്പോട്ടു പോവുന്നത്. വിശ്വാസവും സംസ്കാരവും വേറിട്ടതാവുമ്പോഴും ഭാരതീയത എന്ന ചിന്തയാണ് ജനങ്ങളെ ഐക്യപ്പെടുത്തിയത്. എന്നാൽ, ഇതിനെ നശിപ്പിക്കാൻ ബോധപൂർവമായ ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. സുജിത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, വി.ടി. ബൽറാം എം.എൽ.എ, വി.വി. പ്രകാശ്, ധനീഷ് ലാൽ, കെ.എം. അഭിജിത്, നിജേഷ് അരവിന്ദ്, എ. ഷിയ്യാലി, ചോലക്കൽ രാജേന്ദ്രൻ, ടി. അഖിൽ, കെ.എം. സന്തോഷ്, ആദർശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.