ഗ്രാമപഞ്ചായത്ത്​ ഒാഫിസ്​ കോമ്പൗണ്ടിൽ പ്ലാസ്​റ്റിക്​ മാലിന്യം കത്തിക്കുന്നു

കക്കോടി: പഞ്ചായത്ത് ഒാഫിസ് കോമ്പൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ദുരിതമാകുന്നു. പഞ്ചായത്ത് ഒാഫിസിന് പിറകിൽ പുനൂർ പുഴക്കരികിലാണ് കക്കോടി ബസാറിലെ മാലിന്യം തള്ളുന്നത്. മാലിന്യം കുന്നുകൂടുേമ്പാൾ കത്തിച്ചുകളയുകയാണ് . സമീപത്തെ കടക്കാർക്കും യാത്രക്കാർക്കും ഇതുമൂലം അസ്വസ്ഥതയുണ്ടാകുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു മാലിന്യം ഏറെക്കാലം തള്ളിയിരുന്നത്. എന്നാൽ, സ്ഥലമുടമ ഇത് തടഞ്ഞതോടെ മാലിന്യം പഞ്ചായത്ത് ഒാഫിസ് േകാമ്പൗണ്ടിൽ തള്ളുകയാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതി​െൻറ ചാരം പൂനൂർ പുഴയിലേക്ക് ഒലിച്ചിറങ്ങുമെന്ന അവസ്ഥയിലാണ്. പഞ്ചായത്തി​െൻറ നടപടിക്കെതിരെ പരാതി നൽകുമെന്ന് പൂനൂർപുഴ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.