എലത്തൂർ: ഡി.വൈ.എഫ്.ഐ കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മിറ്റി എലത്തൂരിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.കെ. മോഹൻദാസ് അധ്യക്ഷതവഹിച്ചു. നിരഞ്ചന വേങ്ങേരി ഗാനമാലപിച്ചു. കോരപ്പുഴയിൽ നിന്നാരംഭിച്ച പ്രകടനം ചെട്ടികുളം ബസാറിൽ സമാപിച്ചു. സി.പി.എം കോഴിക്കോട് നോർത്ത് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ, ലോക്കൽ സെക്രട്ടറി കെ. രതീഷ്, കോർപറേഷൻ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കെ.കെ. ഗിരീഷ് കുന്നുമ്മൽ, കെ.പി. മമ്മത്കോയ, കെ. സിനി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ജെറീഷ് സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം എം.പി. മുത്തു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.