മാവൂർ: തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിെൻറ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും സഹകരണത്തോടെ കൃഷിയിറക്കിത്തുടങ്ങി. തരിശായി കിടന്ന പഞ്ചായത്ത് 11ാം വാർഡിൽ എളമരം കൊഴക്കി പാടത്താണ് നെൽകൃഷി ഇറക്കിയത്. പുതിയോത്ത് കരുണാകരൻ, വടിശ്ശീരി അരവിന്ദൻ എന്നിവരുടെ രണ്ടര ഏക്കർ സ്ഥലത്താണ് ശ്രേയ ഇനത്തിലുള്ള നെല്ല് ഇറക്കിയത്. ചാത്തമംഗലം പഞ്ചായത്തിലെ കാർഷിക കർമസേനയുടെ സഹായത്തോടെയാണ് കൃഷി. ട്രാക്ടറും ട്രില്ലറും ഞാറ് നടീൽ യന്ത്രവും ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് പരിധിയിലെ തരിശുഭൂമിയായി കിടക്കുന്ന മറ്റു വയലുകളും അടുത്ത ഘട്ടത്തിൽ കൃഷിയോഗ്യമാക്കും. ഞാറ് നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ നിർവഹിച്ചു. കൃഷി ഓഫിസർ സുലൈഖാബി, കൃഷി അസിസ്റ്റൻറ് രഞ്ജിമ, കർഷകരായ ജബ്ബാർ, വി. അരവിന്ദൻ ചാത്തമംഗലം കാർഷിക കർമസേന പ്രവർത്തകരായ ടി. കൃഷ്ണൻ കുട്ടി, കെ. നാരായണൻ നായർ, സി. രാംദാസ് എന്നിവർ പങ്കെടുത്തു. ഗ്രാസിം ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായം തുടങ്ങണം -സി.പി.എം പെരുവയൽ: മാവൂർ ഗ്രാസിം ഭൂമിയിൽ പരിസ്ഥിതി സൗഹൃദവും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതുമായ വ്യവസായം ആരംഭിക്കണമെന്ന് സി.പി.എം കുന്ദമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാർ എം.എൽ.എ, ജോർജ് എം. തോമസ് എം.എൽ.എ, എം. ഭാസ്കരൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, െക. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ. വിനോദ്കുമാർ സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ, ടി. വേലായുധൻ, പി.കെ. േപ്രംനാഥ് എന്നിവർ സംസാരിച്ചു. കെ. കൃഷ്ണൻകുട്ടി സ്വാഗതവും എം. ധർമജൻ നന്ദിയും പറഞ്ഞു. പെരുവയൽ സെൻറ് സേവിയേഴ്സ് യു.പി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച റെഡ് വളൻറിയർ മാർച്ചും റാലിയും കല്ലേരിയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.