പൂർവ അധ്യാപക-^വിദ്യാർഥി സംഗമം

പൂർവ അധ്യാപക--വിദ്യാർഥി സംഗമം ബേപ്പൂർ: ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമം ജില്ല ജഡ്ജി കെ. ബൈജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജീവൻ മാടായി അധ്യക്ഷത വഹിച്ചു. കൗൺസിലർ പേരോത്ത് പ്രകാശൻ, പ്രിൻസിപ്പൽ പി.ജെ. ലൂസി, പ്രധാനധ്യാപകൻ മൂസക്കോയ പാലത്തിങ്ങൽ, ബേപ്പൂർ െഡവലപ്മ​െൻറ് മിഷൻ കൺവീനർ പി.പി. രാമചന്ദ്രൻ, റിട്ട. ജഡ്ജി പി. രഘുനാഥ്, ഡോ. പി.കെ. ബാലകൃഷ്ണൻ, എടത്തൊടി രാധാകൃഷ്ണൻ, എ. സജീവൻ, പ്രദീപ് ഹൂഡിനോ, കെ.പി. ശ്രീശൻ, ഡോ. എം.പി. പത്മനാഭൻ, പി. രജിതകുമാരി, മുരളി ബേപ്പൂർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി ആദ്യബാച്ച് വിദ്യാർഥികൾ, മുൻ പ്രിൻസിപ്പൽമാർ, പ്രധാനധ്യാപകർ, മുൻ പി.ടി.എ പ്രസിഡൻറുമാർ എന്നിവരെ ആദരിച്ചു. വിദ്യാലയ വികസനരേഖയും വിദ്യാഭ്യാസ വികസനരേഖയും സംഗമത്തിൽ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.