ധർണ നടത്തി

കോഴിക്കോട്: ബി.എസ്.എൻ.എൽ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ കേരള സർക്കിൾ (എക്സ് സർവിസ്മെൻ) സംഘടനയുടെ േനതൃത്വത്തിൽ ബി.എസ്.എൻ.എൽ കോഴിക്കോട് ജനറൽ മാനേജർ ഒാഫിസിൽ . ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്േചഞ്ചുകളിൽ സുരക്ഷ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമുക്തഭടന്മാരുടെ പുനരധിവാസം അട്ടിമറിച്ച് ഡി.ജി.ആർ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയും പുനർവിന്യസിച്ച െഎ.എം വർക്കർ ജോലി വെട്ടിക്കുറച്ചും ബി.എസ്.എൻ.എൽ മേലധികാരികൾ എടുക്കുന്ന തീരുമാനങ്ങൾക്കെതിരെയാണ് ധർണ. ബി.എസ്.എൻ.എൽ.ഇ.യു അഖിലേന്ത്യ ഒാർഗനൈസിങ് സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി കുമാരൻ നായർ സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. വി.പി. സിങ്ങിനെ അനുസ്മരിച്ചു കോഴിക്കോട്: ഒമ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റും ഗാന്ധിയനുമായ വിശ്വനാഥ് പ്രതാപ് സിങ്ങിെന അനുസ്മരിച്ചു. അസീസ് മണലൊടി ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയർമാൻ പി.ടി. ആസാദ് അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ, പി.കെ. കബീർ സലാല, എ.കെ. ജയകുമാർ, ടി.എ. അനീസ്, പി.എം. മുസമ്മിൽ, മോഹനൻ കാരപ്പറമ്പ്, എ.വി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. പുസ്തക പ്രകാശനം കോഴിക്കോട്: സാവിത്രി ദേവിയുടെ നോവൽ 'സരസ്വതി നിലയം' നോവലിസ്റ്റ് യു.കെ. കുമാരൻ കവി വീരാൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. നോവലിസ്റ്റ് പി.ആർ. നാഥൻ നോവൽ പരിചയപ്പെടുത്തി. സാവിത്രി ദേവിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സീഡി പ്രകാശനം രമേശ് കാവിൽ കവി സജീവൻ മൊകേരിക്കു നൽകി പ്രകാശനം ചെയ്തു. മുൻ എം.എൽ.എ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എം. അശോകൻ സംസാരിച്ചു. സംസ്കാര ജനറൽ സെക്രട്ടറി എ.ജി. രാജൻ സ്വാഗതവും സ്നേഹ നമ്പ്യാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.