കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ 2016-17 ലെ വൊക്കേഷനൽ എക്സലൻസ് അവാർഡുകളും നാഷൻ ബിൽഡർ അവാർഡുകളും വിതരണം ചെയ്തു. ടാഗോർ സെൻറിനറി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി.എ ലളിത, സി. ജോയ് വർഗീസ്, ഹസീന മൻസൂർ, ബി.എം. സുഹറ എന്നിവർക്ക് വൊക്കേഷനൽ എക്സലൻസ് അവാർഡുകളും മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സത്യൻ, കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എം.ആർ. ദീപ എന്നിവർക്ക് നാഷനൽ ബിൽഡർ അവാർഡുകളും നൽകി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ അവാർഡുകൾ വിതരണം ചെയ്തു. റോട്ടറി സൈബർ സിറ്റി കാലിക്കറ്റ് പ്രസിഡൻറ് ആർ.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. റോട്ടറി റീജനൽ കോ-ഓർഡിനേറ്റർ ഡോ. സേതു ശിവശങ്കർ, ചാർട്ടർ പ്രസിഡൻറ് ടി.സി. അഹമ്മദ്, സെക്രട്ടറി അപർണ ജി. കുമാർ, സനാഫ് പാലക്കണ്ടി, ആർ.കെ. രാകേഷ് എന്നിവർ സംസാരിച്ചു. ഗായിക ഏക്ത ഷായുടെ നേതൃത്വത്തിൽ 'സുൻ രഹാ ഹെ നാ തു' ഗാനസന്ധ്യയും അരങ്ങേറി. സലീഷ് ശ്യാം, നയൻ ഷാ, സുനിൽ കുമാർ എന്നിവരടക്കമുള്ളവർ ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.