അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് /മുനിസിപ്പൽ/കോർപറേഷനുകളിൽ (പനങ്ങാട്, നരിപ്പറ്റ, എടച്ചേരി, തുറയൂർ, കൂത്താളി, ചേമഞ്ചേരി, കായണ്ണ, ഒളവണ്ണ, ചെക്യാട് ഗ്രാമപഞ്ചായത്തുകൾ ഒഴികെ) പട്ടികജാതി പ്രമോട്ടർമാരായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കളിൽ നിന്ന് . അപേക്ഷകർ 18നും 40നും ഇടക്ക് പ്രായമുള്ളവരും പ്രീ-ഡിഗ്രി/ പ്ലസ് ടു പാസായവരുമായിരിക്കണം. അപേക്ഷകളിൽ 10 പേരെ പട്ടികജാതി മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരിൽനിന്ന് നിയമിക്കുന്നതാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയും ഉയർന്ന പ്രായപരിധി 50 വയസ്സുമാണ്. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസർക്ക് സമർപ്പിക്കണം. ഫോൺ:- 0495 2370379.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.