പൊടിശല്യം പരിഹരിക്കാൻ ചുരം സംരക്ഷണ സമിതി പ്രവർത്തകർ രംഗത്ത്

ഈങ്ങാപ്പുഴ: യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരന്തമായി മാറിയ ചുരത്തിലെ പൊടിശല്യം പരിഹരിക്കാൻ ചുരം സംരക്ഷണ സമിതി പ്രവർത്തകർ രംഗത്തിറങ്ങി. ഒമ്പതാം വളവിനു താഴയുള്ള തകരപ്പാടി ജലേസ്രാതസ്സിൽനിന്ന് ഹോസ് വഴി വെള്ളമെത്തിച്ച് പൊടിശല്യം രൂക്ഷമായ 3,7,8 വളവുകളിൽ ഒഴിച്ചാണ് ബുദ്ധിമുട്ട് ഒഴിവാക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും അഞ്ചുപേർ വീതമാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 700 മീറ്റർ ഹോസ് വേണ്ടിവന്നു ഇവിടങ്ങളിൽ വെള്ളമെത്തിക്കാൻ. സമിതി പ്രവർത്തകർ പിരിവിട്ടാണ് ഹോസ് വാങ്ങിയത്. കാലവർഷത്തിൽ പൊട്ടിപ്പൊളിഞ്ഞ വളവുകളിൽ ക്വാറിവേസ്റ്റും പാറപ്പൊടിയുമിട്ടതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണം. photo: TSY Churam Vellamozhikkunnu.jpg പൊടിശല്യം രൂക്ഷമായ ചുരത്തിൽ സംരക്ഷണ സമിതിക്കാർ വെളളമൊഴിച്ച് പൊടിശല്യം ഒഴിവാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.