ഐസ്ക്രീം വാങ്ങിപ്പോയത് മരണത്തിലേക്ക്

രാമനാട്ടുകര: സഹോദരിയുടെ മകൾ നാലു വയസ്സുകാരി ദക്ഷക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞപ്പോൾ സൗപർണ അവളെയും കൂട്ടി വീടിന് 200 മീറ്റർ അകലെയുള്ള കടയിൽ പോയതായിരുന്നു. ഐസ്ക്രീം വാങ്ങി വീട്ടിലേക്ക് തിരിച്ചത് മരണത്തിലേക്കായി. രാമനാട്ടുകരയിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ കെ.എസ്.ആർ.ടി.സി ബസാണ് രണ്ട് പേരുടെയും ജീവനെടുത്തത്. കോഴിക്കോട് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നാലു വയസ്സുകാരി ദക്ഷ സംഭവസ്ഥലത്തും സൗപർണ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിക്കുകയായിരുന്നു. രാമനാട്ടുകര തോട്ടുങ്ങൽ രത്നകുമാറി​െൻറ മകളാണ് സൗപർണ. രത്നകുമാറി​െൻറ മറ്റൊരു മകൾ സായൂജ്യയുടെ മകളാണ് ദക്ഷ. തോട്ടുങ്ങൽ പാലത്തി​െൻറ അടുത്താണ് ഇവരുടെ വീട്. പാലത്തി​െൻറ മറുവശത്താണ് അപകടം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.