മാവൂരിലെ ഫയർസ്‌റ്റേഷന് സ്ഥലസൗകര്യം ഒരുക്കിത്തുടങ്ങി മാവൂർ: ബജറ്റിൽ മാവൂരിന് അനുവദിച്ച നിർദിഷ്ട ഫയർ സ്റ്റേഷൻ ഡിസംബർ പകുതിയോടെ പ്രവർത്തനമാരംഭിക്കും. കൂളിമാട് റോഡിൽ ഗ്രാസിം കോമ്പൗണ്ടിനോടു ചേർന്ന് ഹെൽത്ത് സെൻററിന് പിൻവശത്ത് ഒരുക്കുന്ന താൽക്കാലിക സ്ഥലസൗകര്യത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുക. രണ്ട് ഫയർ എൻജിനുകളും ഒരു ജീപ്പും നിർത്തിയിടാനുള്ള ഷെഡിെൻറ നിർമാണം തുടങ്ങി. 14 ജീവനക്കാർക്കുള്ള താമസ സൗകര്യവും ഓഫിസും ഒരുങ്ങുന്നുണ്ട്. ഹെൽത്ത് സെൻററിെൻറ പിന്നിലുണ്ടായിരുന്ന പഴയ കെട്ടിടം ഇതിനായി നവീകരിച്ചുതുടങ്ങി. പുതിയ ജനൽ, വാതിലുകൾ ഘടിപ്പിച്ചും ശുചിമുറികൾ പുതുക്കിപണിതുമാണ് നവീകരണം. ഈ കെട്ടിടത്തിന് പുതിയ മേൽക്കൂര അടുത്ത ദിവസം സ്ഥാപിക്കും. പ്ലംബിങ്, വയറിങ് പ്രവൃത്തി കൂടി പൂർത്തിയാകുന്നതോടെ കെട്ടിടങ്ങൾ പ്രവർത്തനസജ്ജമാകും. സബ് സെൻററിലേക്കുള്ള ഗെയ്റ്റും മതിലും പൊളിച്ച് വഴിയൊരുക്കിയിട്ടുണ്ട്. ഷീറ്റിട്ട മേൽക്കൂരയുള്ള ഷെഡാണ് തയാറാകുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂനിറ്റാണ് മുഴുവൻ സൗകര്യങ്ങളും ഒരുക്കുന്നത്. പി.ടി.എ. റഹീം എം.എൽ.എയും ഫയർ ഫോഴ്സ് അധികൃതരും സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഉദ്ഘാടന തീയതി അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫയർ സ്‌റ്റേഷന് സ്ഥിരം കെട്ടിടം പണിയുന്നതിന് കൽപള്ളിയിൽ പൊതുമരാമത്ത് വകുപ്പിെൻറ സ്ഥലം വിട്ടുകിട്ടുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. മാവൂരിൽ ഫയർ സ്റ്റേഷൻ വരുന്നേതാടെ മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും യൂനിറ്റുകൾക്ക് പെെട്ടന്ന് എത്തിച്ചേരാനാകും. photo mvr fire station മാവൂർ -കൂളിമാട് റോഡിൽ ഹെൽത്ത് സെൻററിനുസമീപം ഫയർ സ്റ്റേഷനുള്ള കെട്ടിടം ഒരുങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.