നാട്ടിലെ പച്ചപ്പ് തിരിച്ചുപിടിക്കാനായി അവർ നിശ്ശബ്​ദ താഴ്വരയിൽ!

നിശ്ശബ്ദ താഴ്വരയിൽനിന്ന് പ്രകൃതിപാഠം ഉൾക്കൊണ്ട് വിദ്യാർഥികൾ ചേന്ദമംഗലൂർ: നിശ്ശബ്ദ താഴ്വരയിൽനിന്ന് പ്രകൃതിപാഠം ഉൾക്കൊണ്ട് വിദ്യാർഥികൾ. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാച്വർ ക്ലബ് അംഗങ്ങളും അധ്യാപകരുമാണ് സൈലൻറ് വാലിയിലെ പ്രകൃതി പഠന സഹവാസ ക്യാമ്പിൽ പങ്കാളികളായത്. നാൽപത്തിയൊന്ന് കുട്ടികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം സൈലൻറ് വാലിയിൽ രണ്ട് ട്രക്കിങ്, പക്ഷി നിരീക്ഷണം, പ്രകൃതി പഠന ക്ലാസുകൾ എന്നിവയിൽ പങ്കെടുത്തു. സൈലൻറ് വാലിയിലെ ഏറ്റവും ഉയരമുള്ള മലയിൽ കയറാനായത് മറക്കാനാവാത്ത അനുഭവമാണെന്ന് അധ്യാപകനായ ശഹീദ് വടക്കണ്ടം പറഞ്ഞു. photo: silent vally .jpg സൈലൻറ് വാലിയിലെ ഏറ്റവും ഉയരമുള്ള മലമുകളിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ നാച്വർ ക്ലബ് അംഗങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.