വീട്ടില്‍ മോഷണം: സ്വര്‍ണവും ആധാരവും നഷ്​ടപ്പെട്ടു

ഉള്ള്യേരി: കൂനഞ്ചേരി തൊണ്ട്കുഴിക്കാട്ടില്‍ തട്ടാറമ്മല്‍ അബ്ദുറഹ്മാ​െൻറ വീട്ടില്‍ മോഷണം. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു. മുൻവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് സ്ഥലത്തി​െൻറ ആധാരം, മൂന്നു പവന്‍ സ്വർണാഭരണം, എ.ടി.എം. കാര്‍ഡ് എന്നിവ ൈകക്കലാക്കി. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരാഴ്ച മുമ്പ് മലബാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ വാടകക്ക് താമസിക്കുന്ന കൂനഞ്ചേരിയിലെ വീട്ടില്‍നിന്ന് 30,000 രൂപ മോഷണംപോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.