കോഴിക്കോട്: നാലുനാൾ നഗരത്തെ ശാസ്ത്ര അറിവുകളുടെയും കണ്ടുപിടിത്തങ്ങളുടെയും കലവറയാക്കിയ ശാസ്ത്രോത്സവം നാട്ടുകാർക്ക് കാണാൻ കാര്യമായ അവസരം ലഭിച്ചില്ല. സമാപന ദിനമായ ഞായറാഴ്ച പ്രദർശനങ്ങൾ നടത്തിയെങ്കിലും സ്റ്റാളുകൾ ശുഷ്കമായിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടത്തിയ യു.പി, ഹൈസ്കൂൾ, ഹയർ െസക്കൻഡറി പ്രവൃത്തിപരിചയ മേളകളിലുണ്ടാക്കിയ ഉൽപന്നങ്ങളാണ് ഞായറാഴ്ച പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. എന്നാൽ, പല മത്സരാർഥികളും മത്സരം കഴിഞ്ഞയുടൻ സ്ഥലംവിട്ടതാണ് പ്രദർശനത്തിെൻറ മാറ്റുകുറച്ചതെന്ന് സംഘാടകർ പറഞ്ഞു. പ്രദർശനം ഒരു മത്സര ഇനമായിരുന്നെങ്കിലും പലരും കാര്യമാക്കാതെ മടങ്ങി. പ്രതീക്ഷിച്ചതൊന്നും കാണാനായില്ലെന്നാണ് കാണാനെത്തിയവരുടെയും പരാതി. ഗണിതശാസ്ത്ര മേളയുടെ ഭാഗമായി ഉണ്ടാക്കിയ രൂപങ്ങള്‍ കാണാനെത്തിയവരും നിരാശയോടെ മടങ്ങി. മേള നടത്തിയ ബി.ഇ.എം സ്‌കൂളില്‍ പ്രദര്‍ശനമുണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല. പ്രധാന മത്സരങ്ങളൊക്കെ കഴിഞ്ഞതോടെ ശനിയാഴ്ചതന്നെ സൃഷ്ടികളുമായി കുട്ടികളിലേറെയും നാട്ടിലേക്ക് മടങ്ങിയിരുന്നു. ശനിയാഴ്ച മോഡൽ സ്കൂളിൽ നടന്ന വൊക്കേഷനൽ എക്സ്പോ മാത്രമാണ് കാഴ്ചക്കാർക്ക് താരതമ്യേന ആസ്വദിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.