കോഴിക്കോട്: കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (കെ.സി.വൈ.എം) സംസ്ഥാന കലോത്സവം 'ഉത്സവ് 2017'െൻറ ലോഗോ പ്രകാശനം സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ജോർജ് ഞരളക്കാട്ട്, താമരശ്ശേരി രൂപത മെത്രാൻ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. തോമസ് കളരിക്കൽ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ബിബിൻ ചെമ്പക്കര, റീതു ജോസഫ്, രൂപത പ്രസിഡൻറ് സൗബിൻ ഇലഞ്ഞിക്കൽ, സംസ്ഥാന സെക്രട്ടറി രേഷ്മ കുര്യാക്കോസ്, ട്രഷറർ പി.കെ. ബിനോയ്, ജെഫി ജോസ്, അഞ്ജന, അനുപ്രിയ, ജിൻഷ, ധനേഷ് എന്നിവർ സംസാരിച്ചു. താമരശ്ശേരി രൂപത അംഗവും കക്കയം സ്വദേശിയുമായ സാൻജോ സണ്ണിയാണ് ലോഗോ രൂപകൽപന ചെയ്തത്. ഡിസംബർ എട്ട്, ഒമ്പത്,10 തീയതികളിലായി പ്രസേൻറഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള നാലായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.