വടകര: മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ജില്ലതല കേരളോത്സവ പരിപാടികൾ രാത്രി ഏറെ വൈകിയും തുടരുകയാണ്. നാല് മത്സരങ്ങൾ ബാക്കി നിൽക്കെ 122 പോയൻറുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്താണ് മുന്നിലുള്ളത്. 117 പോയൻറ് നേടി തൂണേരി ബ്ലോക്ക് പഞ്ചായത്തും 113 പോയേൻറാടെ പന്തലായിനി ബ്ലോക്ക് പഞ്ചായത്തും തൊട്ടു പിന്നിലുണ്ട്. വൈകീട്ട് നടന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, വി.ഡി. ജോസഫ്, എ.ടി. ശ്രീധരൻ, യൂത്ത് േപ്രാഗ്രാം ഓഫിസർ ഷിലാസ്, പി.കെ. വിശ്വനാഥൻ, ഇ.എൻ.കെ. ശശീന്ദ്രൻ, പി.എം. അശോകൻ, പറമ്പത്ത് ബാബു, പ്രദീപ് ചോമ്പാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.