പെരുവണ്ണാമൂഴി ജലവൈദ്യുതി പദ്ധതി പ്രവൃത്തി ഉദ്ഘാടനം നാളെ

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മന്ത്രി എം.എം. മണി നിർവഹിക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ജലസംഭരണിയിൽനിന്ന് ജലസേചന ആവശ്യവും കുടിവെള്ള ആവശ്യവും കഴിഞ്ഞുള്ള അധികജലം ഉപയോഗിച്ചാണ് ആറ് മെഗാവാട്ടി​െൻറ ഈ പദ്ധതി യാഥാർഥ്യമാക്കുക. കുറ്റ്യാടി ജലവൈദ്യുതി, ഓഗ്മെേൻറഷൻ പദ്ധതികളുടെ ഭാഗമായ കക്കയം പവർഹൗസുകളിൽനിന്ന് വൈദ്യുതി ഉൽപാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തുന്നത്. ജലസേചന--കുടിവെള്ള ആവശ്യം കഴിഞ്ഞുള്ള ജലം ഉപയോഗിച്ച് പ്രതിവർഷം 24.70 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പെരുവണ്ണാമൂഴി പ്രധാന അണക്കെട്ടിൽനിന്ന് പിള്ളപ്പെരുവണ്ണ ഭാഗത്തേക്ക് 200 മീറ്റർ അകലെ നിന്നാണ് ഈ വൈദ്യുതി പദ്ധതിയുടെ ടണൽ ആരംഭിക്കുന്നത്. പവർഹൗസിൽ മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം വെള്ളം പ്രധാന അണക്കെട്ടിന് 500 മീറ്റർ അകലെ കുറ്റ്യാടിപ്പുഴയിൽ തന്നെ എത്തും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള ചക്കിട്ടപാറ 110 കെ.വി സബ്സ്റ്റേഷനിൽ ഭൂഗർഭ കേബ്ൾ വഴി എത്തും. പദ്ധതി നടപ്പാക്കുന്നതിന് 0.454 ഹെക്ടർ സ്വകാര്യ ഭൂമിയും ജലവിഭവ വകുപ്പി​െൻറ കീഴിലുള്ള 4.423 ഹെക്ടർ ഭൂമിയുമാണ് ആവശ്യമായിരുന്നത്. ഇതിൽ സ്വകാര്യ ഭൂമി വൈദ്യുതി ബോർഡ് ഏറ്റെടുത്തു. സിവിൽ വർക്സ്, ഇലക്ട്രോ മെക്കാനിക്കൽ വർക്സ്, ട്രാൻസ്മിഷൻ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട കരാറുകളിലൂടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മൂന്നു വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എം.എൻ.ആർ.ഇ 20 കോടി ഗ്രാൻറ് അനുവദിച്ചിട്ടുണ്ട്. ഒമ്പതു വർഷംകൊണ്ട് മുടക്കുമുതൽ തിരികെലഭിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പുനത്തിൽ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു പേരാമ്പ്ര: സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു. കെ.ടി.ബി. കൽപത്തൂർ ഉദ്ഘാടനം ചെയ്തു. എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ, മഹിമ രാഘവൻ നായർ, രവീന്ദ്രൻ നാഗത്ത്, ആർട്ടിസ്റ്റ് ശ്രീധരൻ, കെ.സി.ഡി. പനക്കാട്, ബി. മധുസൂദനൻ നമ്പൂതിരി, ബാലകൃഷ്ണൻ ചായികുളങ്ങര, ടി. രാജൻ, ബാലകൃഷ്ണൻ എടക്കയിൽ, ചക്രപാണി കുറ്റ്യാടി, പി.സി. ബാബു എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെ ആദരിച്ചു പേരാമ്പ്ര: കേരള സീനിയർ സിറ്റിസൺസ് ഫോറം വിളയാട്ടുകണ്ടിമുക്ക് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ യൂനിറ്റിലെ 75 വയസ്സ് കഴിഞ്ഞ പൗരന്മാരെ ആദരിച്ചു. റിട്ട. ഡി.ഇ.ഒ പി.സി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാരായ പി. ഗോപാലൻ നായർ, കലന്തൻ ഹാജി, താനിക്കണ്ടി അപ്പുക്കുട്ടി നായർ, സി.എം. സെയ്തലവി ഹാജി, കെ. ഗോപാലൻ, വി.സി. പോക്കർ ഹാജി, എ.പി. കുഞ്ഞമ്മത് ഹാജി, പയറ്റുകാലയിൽ മൂസ, മുണ്ടക്കുറ്റി കുഞ്ഞമ്മത് ഹാജി, ടി.കെ. കുഞ്ഞേയി എന്നിവരെ ആദരിച്ചു. സി.ടി. ദാമോദരൻ നായർ, എൻ.പി. മമ്മി മുസ്ലിയാർ, സി.കെ. ബാലകൃഷ്ണൻ, എം. രാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എൻ. മാരാർ സ്വാഗതവും ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.