കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്കിനോടനുബന്ധിച്ച് തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി. ഡിസംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും. കോഴിക്കോട് നഗരസഭ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ, നഗരസഭ ചെയര്‍മാന്‍ കെ. സത്യൻ, മലബാര്‍ ദേവസ്വം ബോര്‍ഡംഗം പി.പി. വിമല, എക്‌സിക്യൂട്ടിവ് ഓഫിസർ, യു.വി. കുമാരൻ, രമേഷ് കാവിൽ, പ്രേംകുമാര്‍ വടകര, വി.പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇ. ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും നാരായണന്‍ കുട്ടി നായര്‍ നന്ദിയും പറഞ്ഞു. ഞെരളത്ത് ഹരിഗോവിന്ദനും സംഘവും സോപാന സംഗീതം 'ഹരിഗോവിന്ദഗീതം' അവതരിപ്പിച്ചു. 27ന് ജയശ്രീ രാജീവ് (കണ്ണൂർ) അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 28ന് ചെങ്കോട്ടൈ ഹരിഹരസുബ്രഹ്മണ്യത്തി​െൻറ സംഗീതക്കച്ചേരി, 29ന് നെല്ലായി കെ. വിശ്വനാഥ​െൻറ വയലിന്‍ കച്ചേരി, 30ന് പാലക്കാട് സൂര്യനാരായണി​െൻറ പുല്ലാങ്കുഴല്‍ കച്ചേരി, ഡിസംബർ ഒന്നിന് തിരുവനന്തപുരം വി. സൗന്ദരരാജ​െൻറ വീണക്കച്ചേരി, രണ്ടിന് ഗുരുവായൂര്‍ ഒ.കെ. ഗോപിയുടെ നാദസ്വരക്കച്ചേരി, കാഞ്ഞങ്ങാട് രാമചന്ദ്ര​െൻറ സംഗീതക്കച്ചേരി എന്നിവ നടക്കും. കാര്‍ത്തിക വിളക്ക് ദിവസം സംഗീതോത്സവത്തില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറിനെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.