വർഗീയത വളർത്തി സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നു ^മന്ത്രി

വർഗീയത വളർത്തി സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നു -മന്ത്രി പേരാമ്പ്ര: ഇന്ത്യയിൽ വർഗീയതയിലൂടെ കമ്യൂണിസത്തെ തകർക്കാൻ കോർപറേറ്റ് ശക്തികൾ ശ്രമിക്കുകയാണെന്നും ഇതിന് മോദിസർക്കാർ എല്ലാ ഒത്താശയും ചെയ്യുന്നതായും മന്ത്രി സി. രവീന്ദ്രനാഥ് ആരോപിച്ചു. സി.പി.എം പേരാമ്പ്ര ഏരിയ സമ്മേളനത്തി​െൻറ പൊതുസമ്മേളനം നൊച്ചാട് ചാത്തോത്ത് താഴെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി. ടി.പി. രാമകൃഷ്ണൻ, സി.എസ്. സുജാത, എളമരം കരീം, എൻ.കെ. രാധ എന്നിവർ സംസാരിച്ചു. പി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.