കിനാലൂർ 110 കെ.വി സബ്​സ്​റ്റേഷൻ: ബാലുശ്ശേരി മേഖലക്ക്​ പ്രയോജനമുണ്ടാകി​െല്ലന്ന്​​ ആശങ്ക

ബാലുശ്ശേരി: കിനാലൂർ 110 കെ.വി സബ്സ്റ്റേഷൻ യാഥാർഥ്യമായാലും ബാലുശ്ശേരി ടൗണിലും പരിസരപ്രദേശത്തും സബ്സ്റ്റേഷ​െൻറ പ്രയോജനം പൂർണമായും ലഭിക്കണമെങ്കിൽ നിലവിലെ 33 കെ.വി സബ്സ്റ്റേഷൻ വികസിപ്പിക്കേണ്ടിവരും. നിലവിൽ ബാലുശ്ശേരി മഞ്ഞപ്പാലം 33 കെ.വി സബ്സ്റ്റേഷനിൽ നിന്നാണ് ബാലുശ്ശേരി ടൗണിലേക്കുള്ള വൈദ്യുതി എത്തുന്നത്. 33 കെ.വി സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി കൊയിലാണ്ടി 110 കെ.വി സ്റ്റേഷനിൽനിന്നാണ് ലഭ്യമാകുന്നത്. ഇൗ ലൈനിലാകെട്ട നിരന്തരം തടസ്സങ്ങളാണ്. കാലപ്പഴക്കംകൊണ്ടും വർധിച്ച ലോഡ് കാരണവും ഇടക്കിടെയുണ്ടാകുന്ന തടസ്സങ്ങൾ കാരണം ബാലുശ്ശേരി മേഖലയിൽ വൈദ്യുതി നേരാംവണ്ണം എത്താറില്ല. കിനാലൂരിലെ 110 കെ.വി സബ്സ്റ്റേഷൻ വികസിപ്പിച്ച് ഒരു 33 കെ.വി ലൈൻ കൂടി നിർമിച്ച് ബാലുശ്ശേരി സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചാൽ തടസ്സങ്ങൾക്ക് പരിധി വരെ പരിഹാരം കാണാനാകും. കിനാലൂരിലെ 110 കെ.വി സബ്സ്റ്റേഷനോടനുബന്ധിച്ച് 33 കെ.വി ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളും കൂടി സ്ഥാപിച്ചാൽ ഇത് സാധ്യമാകും. വേട്ടാളിയിൽ സ്ഥാപിക്കാനുദ്ദേശിച്ചിരുന്ന 33 കെ.വി സബ്സ്റ്റേഷനു കൂടി ഇൗ ലൈൻ പ്രയോജനപ്പെടുത്താനും കഴിയും. വൈദ്യുതി വകുപ്പ് ഇതിനുകൂടി തയാറായാൽ മാത്രമേ കിനാലൂർ 110 കെ.വി സബ്സ്റ്റേഷൻകൊണ്ട് ബാലുശ്ശേരി മേഖലക്ക് ഗുണകരമാകുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.