കൽപറ്റ: അപകടങ്ങൾ മാറാതെ താഴെ മുട്ടിൽ. ഞായറാഴ്ച ഉച്ചക്ക് 2.30നുശേഷം കോഴിക്കോട്-മൈസൂരു ദേശീയ പാതയിൽ താഴെ മുട്ടിലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. ശബരിമല യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നതിനായി മുട്ടിലിലെത്തിയ അയ്യപ്പ സ്വാമിയായ മേപ്പാടി ചൂരൽമല സ്വദേശി സന്തോഷ്(31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. അപകടമുണ്ടായ ഉടനെ പരിക്കേറ്റവരുമായി നാട്ടുകാർ ആശുപത്രിയിലേക്ക് കുതിച്ചു. അപ്പോഴും പരിക്കേറ്റവർക്ക് ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയായിരുന്നു എല്ലാവരിലും. ഡിസംബർ 18ന് ശബരിമല യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നതിനായി മുട്ടിലിലെത്തിയതായിരുന്നു ശബരിമലക്ക് മാലയിട്ടിരുന്ന സന്തോഷും സുഹൃത്ത് രതീഷും. കൽപറ്റ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. സന്തോഷും സുഹൃത്ത് രജീഷും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിർ ദിശയിൽ നിന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അക്കേഷ്യ മരത്തിൽ തട്ടിയാണ് വാഹനം നിന്നത്. കാറിെൻറ മുൻഭാഗവും ഷോറുമിൽ നിന്നിറക്കി അധികമാകാത്ത ബുള്ളറ്റ് ഭാഗികമായും തകർന്നു. സംഭവം നടന്നയുടനെ ഒാടിയെത്തിയവർക്കും കാര്യം എന്താണെന്ന് മനസ്സിലായില്ല. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടും വഴിയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ രതീഷ്(32)നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. SUNWDL24 താഴെ മുട്ടിലിലുണ്ടായ അപകടത്തിൽ തകർന്ന ബുള്ളറ്റും കാറും പാചക വാതക സിലിണ്ടർ ചോർന്ന് ഫ്ലാറ്റിൽ തീപ്പിടിത്തം കൽപറ്റ: പാചക വാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന്കൈനാട്ടി പെട്രോൾ പമ്പിനു പിറകിലെ ഫ്ലാറ്റിൽ തീപ്പിടിത്തം. സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച 6.45 ഓടെയാണ് ഫ്ലാറ്റിലെ മൂന്നാം നിലയിൽ തീപ്പിടിത്തമുണ്ടായത്. സംഭവമറിഞ്ഞ് ഉടൻ തന്നെ കൽപറ്റ അഗ്നി രക്ഷാ യൂനിറ്റിൽ നിന്നും സ്റ്റേഷൻ ഓഫിസറുടെ ചുമതലയുള്ള പി.സി. ജെയിംസ്, ലീഡിങ് ഫയർമാൻ പി.എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ഫയർ എൻജിനുകൾ സ്ഥലത്തെത്തി. അപ്പോഴേക്കും ഫ്ലാറ്റിലുണ്ടായിരുന്നവർ തീയണച്ചിരുന്നു. അഗ്നിരക്ഷാ യൂനിറ്റ് ചോർന്ന പാചക വാതക സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. സിലിണ്ടറുമായി ഘടിപ്പിച്ച െറഗുലേറ്റർ പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.