കഞ്ചാവുമായി മധ്യവയസ്​കൻ പിടിയിൽ

കോഴിക്കോട്: കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്ന മധ്യവയസ്കൻ എക്സൈസ് പിടിയിൽ. കോടഞ്ചേരിയിൽനിന്ന് ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണ​െൻറ നേതൃത്വത്തിൽ 1.700 കിലോ കഞ്ചാവുമായി താമരശ്ശേരി നെല്ലിപൊയിൽ ഇരുപൂളും കവലയിൽ കയത്തുംകര ബിനോയ് എന്ന് വിളിക്കുന്ന ജോസഫ് (-50) പിടിയിലായത്. കോടഞ്ചേരി പരിസരത്ത് കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. ശ്രീശാന്ത്, എം. റെജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.