മുജാഹിദ് സമ്മേളനം പത്ത് വേദികളിൽ: പന്തൽ നിർമാണം 30ന് തുടങ്ങും

കോഴിക്കോട്: ഡിസംബറിൽ മലപ്പുറം -കൂരിയാട് നടക്കുന്ന ചതുർദിന മുജാഹിദ് സമ്മേളനത്തിൽ പ്രധാന നഗരിക്ക് പുറമെ 10 വേദികളിലായി 100 സെഷനുകൾ ഉൾപ്പെടുത്താനും വിവിധ സമ്മേളനങ്ങളിലായി 400 പ്രബന്ധങ്ങൾ അവതരിപ്പിക്കാനും മുജാഹിദ് സ​െൻററിൽ ചേർന്ന സ്വാഗതസംഘം സമ്പൂർണ കൺെവൻഷൻ തീരുമാനിച്ചു. സമ്മേളന പ്രചാരണാർഥം ഡിസംബർ രണ്ടിന് കണ്ണൂരിൽ വനിത സമ്മേളനവും മൂന്നിന് കൊണ്ടോട്ടിയിൽ യുവജന സമ്മേളനവും സംഘടിപ്പിക്കും. ആറിന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ മാധ്യമ സെമിനാർ നടക്കും. ഡിസംബർ ഒമ്പതിന് കോഴിക്കോട് സൗഹൃദ സംഗമവും സംഘടിപ്പിക്കും. സംസ്ഥാന കലാമേള കോഴിക്കോട് ജെ.ഡി.ടി ഹാളിൽ നടക്കും. സമ്മേളനത്തി​െൻറ പ്രധാന നഗരിയിൽ പണിയുന്ന പന്തലി​െൻറ കാൽനാട്ടൽ കർമം വ്യാഴാഴ്ച വൈകീട്ട് 4.30ന് നിർവഹിക്കാൻ കൺെവൻഷൻ തീരുമാനിച്ചു. ചെയർമാൻ വി.കെ. സകരിയ്യ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.