സി.പി.എം സമ്മേളനം: ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പരാജയം

പേരാമ്പ്ര: സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക പാനലിൽ യുവജന പ്രാതിനിധ്യം നാമമാത്രമായതിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പരാജയം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറും സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ വി.കെ. പ്രമോദ് ആണ് മത്സരിച്ച് പരാജയപ്പെട്ടത്. ചക്കിട്ടപാറ ലോക്കൽ സെക്രട്ടറി ജയിംസ് എടച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. ബാബു എന്നിവരുടെയും പേര് ഏരിയ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിർദേശിക്കപ്പെട്ടുവെങ്കിലും നേതൃത്വത്തി​െൻറ ഇടപെടലിനെ തുടർന്ന് ഇരുവരും പിന്മാറി. എന്നാൽ, പ്രമോദ് മത്സരരംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു. പുതുതായി നിലവിൽവന്ന 21 ഏരിയ കമ്മിറ്റി, സെക്രട്ടറിയായി എന്‍.പി. ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. നൊച്ചാട് ലോക്കല്‍ സെക്രട്ടറി കെ.കെ. രാജന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി പി. പ്രസന്ന എന്നിവരാണ് പുതുതായി കമ്മിറ്റിയിൽ ഇടംപിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.