കൊടിയത്തൂർ: സംസ്ഥാനത്താകമാനമുള്ള അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ നടപടിയാവശ്യപ്പെട്ട് ഹനുമാൻ സേന പ്രവർത്തകർ തൃക്കളയൂർ ദേവസ്വം ഭൂമിയിൽ കുടിൽ കെട്ടി. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്തവത്സലെൻറ നേതൃത്വത്തിലാണ് വിവിധ ജില്ലകളിൽനിന്ന് സ്ത്രീകളടക്കമുള്ള 50ഓളം പേരടങ്ങുന്ന സംഘം പഴമ്പറമ്പിലെ തൃക്കളയൂർ ദേവസ്വം ഭൂമിയിൽ 12 ഷെഡുകൾ കെട്ടിയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷത്തിനും കാരണമായി. സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലായി ഒരു ലക്ഷം ഏക്കർ ക്ഷേത്രഭൂമിയുണ്ടായിരുന്നത് പലരും കൈയേറി ഇേപ്പാൾ 8000 ഏക്കറായി ചുരുങ്ങിയെന്നും ഇത് തിരിച്ചുപിടിക്കാൻ ബന്ധപ്പെട്ടവർ താൽപര്യം കാണിക്കുന്നിെല്ലന്നും ഭക്തവത്സലൻ പറഞ്ഞു. ഇത്തരം ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ട ഹിന്ദുക്കൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് ദേവസ്വം ബോർഡ് അധികൃതരും സ്ഥലത്തെത്തി. ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് പൊലീസിലും ദേവസ്വം അധികൃതർക്കും പരാതി നൽകിയിട്ടുണ്ടന്ന് തൃക്കളയൂർ മഹാദേവക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ സുരേന്ദ്രൻ പറഞ്ഞു. ഏക്കർകണക്കിന് സ്ഥലം പലരും കൈയേറിയിട്ടുണ്ടന്നും ഇത് തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാെണന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു സ്ഥലത്തെത്തി പ്രവർത്തകരുമായി സംസാരിക്കുകയും ക്ഷേത്രഭൂമി അളന്നു തിട്ടപ്പെടുത്താമെന്ന ഉറപ്പുനൽകുകയും ചെയ്തതോടെയാണ് ഹനുമാൻ സേന പ്രവർത്തകർ തിരിച്ചുപോയത്. മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന തൃക്കളയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി സർേവയറെ ഉടൻ നിയമിക്കുമെന്നും ഒ.കെ. വാസു പറഞ്ഞു. പ്രതിഷേധത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. വിനോദ് കൊല്ലം, രാധ വാസുദേവൻ മലപ്പുറം, രാജേഷ് കോഴിക്കോട്, സുമേഷ് പേരാമ്പ്ര, അനിൽ മലപ്പുറം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.