കടപ്പുറത്ത്​ നാലു കോടിയുടെ നവീകരണം

കോഴിക്കോട്: കടപ്പുറത്ത് സാംസ്കാരിക പരിപാടികൾക്ക് കൂടുതൽ ഇടം നേടുന്നതി​െൻറ ഭാഗമായുള്ള നവീകരണ പ്രവൃത്തികൾ ഉടൻ തുടങ്ങും. വിനോദസഞ്ചാര വകുപ്പ് ആഭിമുഖ്യത്തിലുള്ള നാലു കോടിയുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ ഏഴിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ലയൺസ് പാർക്കിനും ബീച്ച് ഒാപൺ സ്റ്റേജിനുമിടയിലാണ് നവീകരണം. ലിറ്റററി ഫെസ്റ്റിവലി​െൻറ സ്ഥിരം വേദിയായി കോഴിക്കോട് പ്രഖ്യാപിച്ചതിനാൽ ഫെസ്റ്റിവൽ നടത്താൻ ബീച്ച് ഒാപൺ സ്റ്റേജി​െൻറ പിറകിൽ 500ലേറെ പേർക്കിരിക്കാവുന്ന വേദിയും സ്റ്റേജും ഒരുക്കും. ലയൺസ് പാർക്കിന് പിറകിലും സ്റ്റേജ് പണിയും. പ്രത്യേക ശുചിമുറി സമുച്ചയവും ലൈറ്റ് ഹൗസ് മോടികൂട്ടുകയും ചെയ്യും. റോഡരികിലെ നിലവിലുള്ള ൈടലുകൾ മാറ്റിസ്ഥാപിക്കുന്നതോടൊപ്പം പുതിയ തണൽമരങ്ങളും നടും. ടൂറിസം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ കോഴിക്കോട് കടപ്പുറത്തെ സമഗ്രമായി സൗന്ദര്യവത്കരിക്കുന്നതിനുള്ള പദ്ധതിയിലാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി ഉൾപ്പെടുത്തിയത്. ഇത് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എ. പ്രദീപ്കുമാർ എം.എൽ.എയുടെ സ്വപ്നപദ്ധതിയാണ് നിലവിലുള്ള ലൈറ്റ് ഹൗസ് മുതല്‍ കാമ്പുറം ബീച്ച് വരെയുള്ള എട്ടു കിലോമീറ്ററോളമുള്ള നവീകരണം. കടപ്പുറത്തി​െൻറ തനിമയും പ്രൗഢിയും നിലനിർത്തിക്കൊണ്ടായിരിക്കും സാഹിത്യോത്സവത്തി​െൻറ വേദിയൊരുങ്ങുന്നത്. ബീച്ചിലെ പ്രധാന ആകർഷണമായ കടൽപാലം, ലൈറ്റ് ഹൗസ്, പാർക്ക് തുടങ്ങിയവക്ക് ഊന്നൽ നൽകിയുള്ള നിർമാണമായിരിക്കും നടക്കുക. ആംഫി തിയറ്റർ രീതിയിലുള്ള രണ്ടു വേദികളാണ് പ്രധാനമായി ഒരുങ്ങുക. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊൈസറ്റിക്കാണ് നിർമാണച്ചുമതല. ഒാപൺ സ്റ്റേജും അതിന് മുൻവശവും 2.5 കോടിയുപയോഗിച്ച് നവീകരിക്കാൻ മറ്റൊരു പദ്ധതിയും തയാറായി. സ്റ്റേജ് ഉയർത്തി അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.