കോഴിക്കോട്: ക്ഷീര കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ദേശീയ ക്ഷീര ദിനാഘോഷവും ഡോ. വർഗീസ് കുര്യൻ ജന്മദിനാഘോഷവും നടത്തി. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.പി. പീതാംബരൻ അധ്യക്ഷത വഹിച്ചു. ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. അനിൽ തലക്കുളത്തൂർ, കെ. സുരേഷ് ബാബു, വി.പി. നാരായണൻ, രാധാകൃഷ്ണൻ പെരുമണ്ണ, ജോബിഷ് തലക്കുളത്തൂർ, കെ. ഹരിദാസകുറുപ്പ്, രവി വി. കുറ്റിയിൽ, പ്രകാശൻ ചാലിയകത്ത് എന്നിവർ സംസാരിച്ചു. ഹോമിയോ കോളജ് പ്രവേശനം കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിെല 2017 പ്രവേശന ബാച്ചിൽ ബി.എച്ച്.എം.എസ് കോഴ്സിൽ ഒഴിവുള്ള ജനറൽ മെറിറ്റ് സീറ്റിലേക്ക് സ്പോട്ട് പ്രവേശനം നവംബർ 29ന് ബുധനാഴ്ച രാവിലെ 10.30ന് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ നടത്തും. അപേക്ഷകർ ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റും കെ.ഇ.എ.എം (കീം-2017)ഡാറ്റാ കാർഡും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും കോഴ്സ് സർട്ടിഫിക്കറ്റും ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും നീറ്റ് അഡ്മിറ്റ് കാർഡ് എന്നിവയും സ്പോട്ട് പ്രവേശനത്തിന് വരുേമ്പാൾ കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.