ഉദ്യോഗസ്​ഥർ വ്യാപാരികളെ ബുദ്ധിമുട്ടിച്ചാൽ നടപടി

കോഴിക്കോട്: കോർപറേഷനിലെ ഖരമാലിന്യ സംസ്കരണത്തെ ബന്ധപ്പെട്ടും ഹോട്ടൽ, ബേക്കറി, കൂൾബാൾ എന്നിവയിലെ ഫുഡ് സേഫ്റ്റി വിഷയവുമായി ബന്ധപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യാപാരികളുമായി മുഖാമുഖം നടത്തി. കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, ഹെൽത്ത് ഒാഫിസർ ആർ.എസ്. ഗോപകുമാർ, ഹെൽത്ത് സൂപ്രണ്ട് ടി.കെ. മോഹൻ, വെറ്ററിനറി ഡോക്ടർ വി.എസ്. ശ്രീഷ്മ എന്നിവർ പെങ്കടുത്തു. ഉദ്യോഗസ്ഥർ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ നടപടികളെടുക്കുകയോ മോശമായ രീതിയിൽ കച്ചവടക്കാരോട് പെരുമാറുകയോ ചെയ്തതായി പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കെ.വി. ബാബുരാജ് പറഞ്ഞു. ജില്ല ജന. സെക്രട്ടറി കെ. സേതുമാധവൻ, ജില്ല വൈസ് പ്രസിഡൻറ് ഷാഹുൽ ഹമീദ്, സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ, ജില്ല ട്രഷറർ എ.വി.എം. കബീർ, ജില്ല വൈസ് പ്രസിഡൻറ് അഷറഫ് മൂത്തേടത്ത്, ജില്ല സെക്രട്ടറിമാരായ കെ.പി. അബ്ദുൽ റസാഖ്, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ നായർ, കെ.പി. മൊയ്തീൻ കോയ ഹാജി, മനാഫ്, സൗമിനി മോഹൻദാസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.വി. ഉസ്മാൻ കോയ നന്ദി പറഞ്ഞു. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള നീക്കം അപലപനീയം കോഴിക്കോട്: കേരളത്തിലെ ഏതെങ്കിലും മാധ്യമത്തി​െൻറ വീഴ്ചകളെ മറയാക്കി പത്ര -ദൃശ്യമാധ്യമങ്ങളെ മുഴുവൻ കൂച്ചുവിലങ്ങ് ഇടാനുള്ള പിണറായി സർക്കാറി​െൻറ നീക്കം അപലപനീയമാണെന്ന് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്-എം കോഴിക്കോട് ജില്ല പ്രവർത്തന തല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജോൺ പൂതക്കുഴി, ബേബി കാപ്പുകാട്ടിൽ, എൽ.വി. ബാബുരാജ്, എം. മോനിച്ചൻ, എം. സതീഷ്, കെ. ഷൈജു, ബേബി എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: വിജൊ ജോസ് (പ്രസി), ഫിലിപ്പ് പുളിക്കകുന്നേൽ, ഫൈസൽ ചാലിൽ, കെ.എം. ബിജു, ജോസഫ് വടക്കേടത്ത്, ലിബീഷ് തോമസ്, കെ.പി. ഷംസുദ്ദീൻ, ബിജു കീഴരിയൂർ (വൈ. പ്രസി), അരുൺ കിഴക്കെമുറിയിൽ, ജോളി, ബിജു മുണ്ടക്കൽ, ബേബി തോക്കനാട്ട്, നൗഷാദ് ചെമ്പ്ര, റോയി രണ്ടചാലിൽ (ജോ. സെക്ര), പി.പി. റഫീഖ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.