ൈഡ്രനേജില്ല-; മഴപെയ്​താൽ ഇൗങ്ങാപ്പുഴ വെള്ളത്തിൽ മുങ്ങുന്നു

ഈങ്ങാപ്പുഴ: ൈഡ്രനേജില്ലാത്തതിനാൽ മഴപെയ്താൽ ഈങ്ങാപ്പുഴ ടൗൺ വെള്ളത്തിൽ മുങ്ങുന്നു. ദേശീയപാത 766ൽ ചെറിയ അങ്ങാടികളിൽ വരെ കാര്യക്ഷമമായ ൈഡ്രനേജ് സംവിധാനം ഉണ്ടാക്കിയിട്ടും പുതുപ്പാടി പഞ്ചായത്തി​െൻറ പ്രധാന ടൗണായ ഈങ്ങാപ്പുഴയിൽ ൈഡ്രനേജ് നിർമിക്കുന്നതിൽ അധികൃതർക്ക് താൽപര്യമില്ല. ടൗണിൽ ഫുട്പാത്ത് ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർ ദേശീയപാതയിലൂടെ നടക്കാൻ പാടുപെടുകയാണ്. കാക്കവയൽ, കണ്ണപ്പൻകുണ്ട്, കക്കാട്, കോടഞ്ചേരി, നൂറാംതോട് എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങളും ദേശീയപാതയിൽ ഈങ്ങാപ്പുഴയിലാണ് എത്തിച്ചേരുന്നത്. വാഹനത്തിരക്കുമൂലം കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്. ദേശീയപാതയിലെ ചില കെട്ടിടനിർമാണത്തിൽ കൈയേറ്റവും നടന്നിട്ടുണ്ട്. ദേശീയപാത അധികൃതർ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ൈഡ്രനേജ് നിർമിച്ച് സ്ലാബ് സ്ഥാപിച്ചാൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാനാകും. അതോടൊപ്പം ടൗണിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളപ്പൊക്കവും തടയാനാകും. പൊടിശല്യം- ചുരം യാത്ര ദുരിതമാക്കുന്നു ഈങ്ങാപ്പുഴ: പൊടിശല്യം രൂക്ഷമായതോടെ ചുരത്തിലൂടെയുള്ള യാത്ര ദുഷ്കരമായി. കാലവർഷത്തിൽ 3,7,8 വളവുകൾ തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതോടെ കുഴിയടക്കാൻ തള്ളിയ ക്വാറി വേസ്റ്റും പാറപ്പൊടിയുമാണ് മഴമാറിയതോടെ പൊടിപടലങ്ങൾക്കൊണ്ട് ചുരം യാത്ര ദുരിതമാക്കിയത്. ഇളകിമറിഞ്ഞ ഈ വളവുകളിൽ വാഹനങ്ങൾ കുടുങ്ങുന്നതും പതിവായിരിക്കുകയാണ്. ചുരത്തിൽ ഗതാഗത നിയന്ത്രണത്തിൽ ഏർപ്പെടുന്ന ട്രാഫിക് പൊലീസിനും സന്നദ്ധ പ്രവർത്തകർക്കും പൊടി ശല്യമായിരിക്കുകയാണ്. വാഹനത്തിനുള്ളിലേക്ക് പൊടി പറന്നുകയറുന്നത് യാത്രക്കാരെയും വലക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.