കോഴിക്കോട്: സമകാലീന ചിന്തകളെ ദൃശ്യഭാഷയിൽ അവതരിപ്പിച്ച് ആർട്ട് ഗാലറിയിൽ നടന്ന ചിത്രപ്രദർശനം 'ക്യാപിറ്റലൊസീൻ' സമാപിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ മാസ്റ്റർ ഒാഫ് ഫൈൻആർട്സ് വിദ്യാർഥികളായ 14 പേർ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ഞായറാഴ്ച സമാപിച്ചത്. ജനിൽ മണികണ്ഠൻ, വിഷ്ണുപ്രിയൻ, അർജുൻ േഗാപി, സെന്തിൽകുമാർ, അനുമോഹൻ, സീമ, രമ്യ, അശ്വതി, യദുകൃഷ്ണൻ, സംഗീത്, രാഹുൽദേവ് തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചത്. കാൻവാസിൽ പകർത്തിയതിനൊപ്പം മരത്തിൽ തീർത്ത ശിൽപങ്ങളും ചുമർചിത്രങ്ങളുമായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്. ജീവജാലങ്ങൾ, ആക്ഷേപഹാസ്യം, സ്ത്രീകളുടെ വിവിധ ഭാവങ്ങൾ, അനീതി തുടങ്ങിയവയെല്ലാം ചിത്രങ്ങളുടെ വിഷയങ്ങളായി. ടി.ജി. ജ്യോതിലാൽ, കെ.പി. സോമൻ എന്നിവർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.