പയ്യോളി: മേലടി ഉപജില്ല കേലാത്സവം തിങ്കളാഴ്ച തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും. വൈകുന്നേരം നാലിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലുംപുറത്ത് അധ്യക്ഷത വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഉപജില്ലയിലെ 83 വിദ്യാലയങ്ങളിൽനിന്നായി 3000ത്തിലധികം കലാപ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കും. പ്രേംകുമാർ വടകര മുഖ്യാതിഥിയാകും. കേലാത്സവം 29ന് വൈകുന്നേരം നാലിന് സമാപിക്കും. സമാപനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രകാശൻ കണ്ണിയത്ത്, എം. ദാവൂദ്, പി. മുഹമ്മദലി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.