മുഖാമുഖത്തിനൊടുവിൽ വ്യാപാരികളുടെ വാക്​തർക്കം

കോഴിക്കോട്: മിഠായിതെരുവ് നവീകരണവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ പെങ്കടുത്ത മുഖാമുഖത്തിനൊടുവിൽ വ്യാപാരികളുടെ വാക്തർക്കവും ബഹളവും. ജില്ല കലക്ടറുമായി കാര്യങ്ങൾ വിശദമായി സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും കലക്ടർ പറയുന്നപ്രകാരമുള്ള ഒരു നിയന്ത്രണവും അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ഒരു വിഭാഗം ഇടപെടുകയായിരുന്നു. മുഖാമുഖം കഴിഞ്ഞ് കലക്ടർ യു.വി. ജോസ് പുറത്തിറങ്ങിയ ഉടനെയായിരുന്നു പ്രതിഷേധം. തെരുവിൽ ഇപ്പോൾതന്നെ വാഹനം വരാത്തതിനാൽ കച്ചവടക്കാർക്ക് വൻ നഷ്ടം വന്നിരിക്കയാണെന്നും നിയന്ത്രണം അടിച്ചേൽപിച്ചാൽ സംഘടനകൾക്കതീതമായി പ്രക്ഷോഭം തുടങ്ങുമെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. എന്നാൽ, 20 കൊല്ലം മുമ്പ് വ്യാപാരികൾ മുൻൈകയെടുത്തുണ്ടാക്കിയ നവീകരണത്തിന് തുരങ്കംെവച്ചവർതന്നെയാണ് ഇപ്പോഴും തർക്കമുണ്ടാക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 20 കോടി രൂപ സർക്കാർ വ്യാപാരികൾക്കായി ചെലവിടുേമ്പാൾ സഹകരിക്കാതിരിക്കാനാവില്ല. വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണമെന്നും ഇക്കാര്യത്തിൽ ജില്ല കലക്ടറെയും സർക്കാറിനെയും വിശ്വസിച്ച് മുേന്നാട്ടുപോകുമെന്നും നസിറുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.