ബാണാസുര സാഗർ വന്നപ്പോൾ നാടിന്​ വരൾച്ച PARAMBARA

(കേരളത്തിന് വെളിച്ചമേകാൻ നഷ്ട ജീവിതം തിരഞ്ഞെടുത്ത നാട്-- part 4) ബാണാസുര സാഗർ വന്നപ്പോൾ നാടിന് വരൾച്ച -റഫീഖ് വെള്ളമുണ്ട പടിഞ്ഞാറത്തറ: ഒരുകാലത്ത് വയനാടൻ കർഷകർക്കു യഥേഷ്ടം വെള്ളം നൽകിയിരുന്ന കബനിയുടെ പോഷകനദിയായ കരമാൻതോട്ടിനു കുറുകെയാണ് ബാണാസുര അണപൊങ്ങിയത്. കുറ്റ്യാടി ജലസംഭരണിയിലേക്ക് കൂടുതൽ ജലം തിരിച്ചുവിട്ട് കുറ്റ്യാടി പദ്ധതിയുടെ ഉൽപാദനശേഷി 240 ദശലക്ഷം യൂനിറ്റാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. തുരങ്കം നിർമിച്ചാണ് വെള്ളം കുറ്റ്യാടിയിലേക്ക് കടത്തിവിടുന്നത്. 1981 സെപ്റ്റംബർ 16നാണ് പദ്ധതി ആരംഭിച്ചത്. കുറ്റ്യാടി പദ്ധതിയുടെ വിപുലീകരണത്തിനു വേണ്ടി 1969 മുതൽ കരമാൻതോട് എന്ന സ്ഥലത്ത് സർവേ ആരംഭിച്ചിരുന്നു. ഒടുക്കം ആയിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പദ്ധതി തുടങ്ങുമ്പോൾ കനാലുകൾ വഴി 0.80 ടി.എം.സി വെള്ളം വയനാടൻ കൃഷി മേഖലക്ക് നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. പദ്ധതി തുടങ്ങി നാല് പതിറ്റാണ്ടിലേക്ക് എത്തുമ്പോൾ ബാണാസുര സാഗർ കനിയുന്നില്ല എന്ന് മാത്രമല്ല പരിസര പ്രദേശങ്ങൾ കൂടുതൽ വരൾച്ചയിലേക്ക് നീങ്ങുകയുമാണ്. തൊട്ടരികിൽ വിശാലമായ ജലപ്പരപ്പ് കാണുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളത്തിനുപോലും അലയേണ്ട ഗതികേടിലാണ് ബാണാസുര സാഗറി​െൻറ പരിസരങ്ങൾ പോലും. ഇരുപതിലതികം കുടിവെള്ള ജലസേചന പദ്ധതികളെ നോക്കുകുത്തിയാക്കിയാണ് ബാണാസുര സാഗർ അണകെട്ടിയത്. കരമാൻതോട് അണയായി തടഞ്ഞതോടെ വാരാമ്പറ്റ, വാളുമുക്കി, പുതുശ്ശേരിക്കടവ്, കക്കടവ്, പരുത്തിയാട്ട് കടവ് തുടങ്ങിയ പുഴകൾ ഓർമയായി മാറുകയായിരുന്നു. കുംഭച്ചൂടിലും പുഴയുടെ മറുകര താണ്ടാൻ കടത്തുതോണികളെ ആശ്രയിച്ചവരാണ് ഇവിടങ്ങളിലെ മുതിർന്ന തലമുറക്കാർ. വയനാടി​െൻറ കൃഷിഭൂമികളിൽ ജലമെത്തിച്ച് ഹരിതാഭമാക്കും എന്നതായിരുന്നു ബാണാസുര സാഗറി​െൻറ പ്രഖ്യാപനം. അണക്കെട്ടി​െൻറ പണി പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും ജലസേചന കനാലുകൾ നോക്കുകുത്തിയായി കിടക്കുകയാണ്. പാതിവഴിയിൽ പണി നിലച്ച കനാലുകൾ കോടികളുടെ ബാധ്യതയാണ് സർക്കാറിൽ നാളിതുവരെ അടിച്ചേൽപ്പിച്ചത്. കരമാൻ തടത്തിൽ 3200 ഹെക്ടർ സ്ഥലത്തും കുറ്റ്യാടി തടത്തിൽ 5200 ഹെക്ടർ സ്ഥലത്തും വെള്ളമെത്തിക്കാൻ പര്യാപ്തമാണ് ബാണാസുര സാഗറി​െൻറ ജലാശയം. 61.44 ചതുരശ്ര കി.മീറ്റർ വൃഷ്ടി പ്രദേശമുള്ള റിസർവോയറിൽ 7.2 ടി.എം.സി ജലം സംഭരിക്കുന്നുണ്ട്. സംഭരിക്കുന്ന മൊത്തം ജലവും കുറ്റ്യാടിത്തടത്തിലേക്ക് തുരങ്കംവഴി കടത്തികൊണ്ട് പോവുകയാണ്. വയനാട്ടിലെ പുഴകളിലേക്ക് ഒരുതുള്ളി വെള്ളംപോലും തുറന്നുവിടാൻ നടപടികളായിട്ടില്ല. കടുത്ത പ്രതിഷേധത്തെ തുടർന്ന്‌ ഈ വർഷം രണ്ടുദിവസം പേരിന് വെള്ളം തുറന്നുവിട്ടിരുന്നു. കനാലി​െൻറ നിർമാണവും അനിശ്ചിതമായി നീളുകയാണ്. കുറ്റ്യാടിത്തടത്തിൽ 14,569 ഹെക്ടർ സ്ഥലത്ത് ഇപ്പോൾ കനാൽ വഴി വെള്ളമെത്തുന്നുണ്ടെന്നാണ് കണക്ക്. വയനാടി​െൻറ 3200 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളമില്ലാതെ ഉപയോഗശൂന്യമാവുകയുമാണ്. മഴക്കാലത്ത് ദുരിതംതീർത്ത് ഷട്ടറുകൾ ഉയരുന്നതും കൃഷി നാശത്തിനു ഇടയാക്കുന്നു. ഒട്ടേറെ കൃഷിയിടങ്ങൾ ആഴ്ചകളോളം വെള്ളത്തിൽമുങ്ങി ആയിരക്കണകിനു ഏക്കർ കൃഷിനശിച്ചത് മുൻ വർഷങ്ങളിലെ അനുഭവമാണ്. സംഭരണശേഷിയുടെ അതിരുകൾ ഭേദിക്കുമ്പോൾ മാത്രമാണ് ബാണാസുര സാഗറി​െൻറ വാതിലുകൾ തുറക്കുക. ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ നെൽകൃഷിയടക്കം മുടങ്ങുന്നത് പതിവായി. പച്ചക്കറി ഉൽപാദനത്തിലും 30 ശതമാനത്തിലധികം കുറവു പ്രകടമാവുന്നുണ്ട്. രണ്ട് പതിറ്റാണ്ടുപിന്നിട്ട ജലസേചന പദ്ധതി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും വെള്ളാനയായി മാറുന്നു. പ്രവൃത്തി തുടങ്ങി 22 വർഷമായിട്ടും ഒരുതുള്ളി പോലും വെള്ളം ജലസേചനത്തിനായി ലഭിച്ചിട്ടില്ലെങ്കിലും പദ്ധതിക്കായി ഇതിനോടകം ചെലവഴിച്ചത് 35 കോടിയാണ്. 40 കോടി രൂപ എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാലിലൊന്ന് പോലും ഇനിയും ഏറ്റെടുത്തിട്ടുമില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ട് പതിറ്റാണ്ട് കഴിഞ്ഞാലും വെള്ളം ലഭിക്കില്ല. കർഷക​െൻറ നട്ടെല്ല്‌ ഒടിച്ചു തുടങ്ങിയ പദ്ധതി പിൻതലമുറക്കും ഉപകാരമില്ലാതെ പോവുകയാണ്. ജന്മിയും അടിയാനും ഒരുപോലെ കുടിയിറങ്ങിയ നാട്ടിൽ ഇനി എന്നാണ്‌ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയെന്നും ആർക്കുമറിയില്ല. (തുടരും) WDL DAM 7 കനാലിനായി നിർമിച്ച കോൺക്രീറ്റ് തൂണുകൾ WDL DAM 8 വേനലിൽ വറ്റിവരളുന്ന കക്കടവുപുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.