നെല്‍ക്കതിരുകള്‍ കൊഴിയുന്നു; കര്‍ഷകർക്ക് കണ്ണീർ കൊയ്ത്ത്

കുലവാട്ടം രോഗബാധയേറ്റാണ് നെൽക്കതിരുകൾ കൊഴിയുന്നത് മാനന്തവാടി-: രോഗബാധയെ തുടർന്ന് കൊയ്യാൻ പാകമായ നെൽക്കതിരുകൾ കൊഴിഞ്ഞുവീഴുന്നത് കർഷകർക്ക് കണ്ണീർ കൊയ്ത്താകുന്നു. കുലവാട്ടം എന്ന രോഗബാധയെ തുടർന്നാണ് നെൽക്കതിരുകൾ കൊഴിഞ്ഞുവീഴുന്നത്. തൃശ്ശിലേരിയിലെ 10 ഏക്കർ പാടത്തെ നെൽക്കതിരുകളാണ് ഈ രോഗംകാരണം കൊഴിഞ്ഞുപോയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. തൃശ്ശിലേരിയിലെ കർഷകരായ സുരേഷ്, സനൽ, സന്തോഷ്, അജിത്ത്കുമാർ, റോയി, ജിനു എന്നിവർ ചെയ്ത നെൽകൃഷിയിലാണ് ഇൗ രോഗം ബാധിച്ചത്. നാഷനൽ സീഡ് കോർപറേഷ​െൻറ മാനന്തവാടിയിലെ സ്ഥാപനത്തിൽനിന്നെടുത്ത നെല്‍ വിത്തിനമായ ആതിര ഉപയോഗിച്ച് വയൽ പാട്ടത്തിനെടുത്താണ് ഇവർ കൃഷി ഇറക്കിയത്. 10 ഏക്കർ പാടത്താണ് ഇവര്‍ കൃഷിയിറക്കിയത്. എന്നാല്‍, വിളവെടുക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് രോഗബാധയെത്തുടര്‍ന്ന് നെൽക്കതിരുകള്‍ കൊഴിഞ്ഞുപോയത്. ദിവസങ്ങള്‍ക്ക് മുേമ്പ വെള്ളമുണ്ട കൃഷിഭവ​െൻറ കീഴിലുള്ള കൊമ്മയാട് പാടശേഖരത്തി​െൻറ കീഴിലെ 10ഏക്കറോളം വയലില്‍ മഹാമായ വിത്ത് ഉപയോഗിച്ചു കൃഷിചെയ്ത നെല്ലും ഉണങ്ങി നശിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപകമായി നെല്ലിന് രോഗം ബാധിക്കുമ്പോള്‍ കര്‍ഷകര്‍ ആശങ്കയിലാണ്. കടംവാങ്ങി കൃഷിയിറക്കിയ കർഷകരാണ് നട്ടം തിരിയുന്നത്. WEDWDL4 രോഗബാധയേറ്റ തൃശ്ശിലേരിയിലെ നെൽപ്പാടം ഫാഷിസ്റ്റ് വിരുദ്ധ സംഗമം: പഞ്ചായത്ത് കൺവെൻഷനുകൾ മാനന്തവാടി: നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തി​െൻറ പ്രചാരണാർഥം പഞ്ചായത്തുതല കൺവെൻഷനുകൾ നടത്തി. മാനന്തവാടി നഗരസഭ കൺെവൻഷൻ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻ കടവത്ത് അധ്യക്ഷത വഹിച്ചു. നിസാർ അഹമ്മദ്, പി.കെ. അസ്മത്ത്, കെ.എം. അബ്ദുല്ല, അബ്ദുൽ റഷീദ് പടയൻ, കബീർ, ഹുസൈൻ കുഴിനിലം, പി.വി.എസ്. മൂസ, സി. കുഞ്ഞബ്ദുല്ല, ഷൗക്കത്ത്, അരുൺകുമാർ, ഷബീർ എന്നിവർ സംസാരിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം ലീഗ് പ്രസിഡൻറ് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കെ.എം. അബ്ദുല്ല, സിദ്ധീഖ് തലപ്പുഴ, നിയാസ് പേര്യ, വി.സി. അമ്മദ് എന്നിവർ സംസാരിച്ചു. തൊണ്ടർനാട് പഞ്ചായത്ത് കൺവെൻഷൻ പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കേളോത്ത് ആവ, കെ.എം. അബ്ദുല്ല, തെർലോൻ അമ്മദ് ഹാജി, എം. മുസ്തഫ, ആറങ്ങാടൻ ആലികുട്ടി എന്നിവർ സംസാരിച്ചു. വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കെ.എം. അബ്ദുല്ല, പി.കെ. അമീൻ, എ. മോയി, സി. അന്ത്രു ഹാജി, നൗഷാദ്, പി.സി. ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു. തിരുനെല്ലി പഞ്ചായത്ത് കൺവെൻഷൻ പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. റഷീദ് പടയൻ, ഹാരിസ് കാട്ടിക്കുളം, കബീർ മാനന്തവാടി, ബി.ഡി. അരുൺകുമാർ, റസിയ തോൽപ്പെട്ടി, കെ.യു. റഷീദ്, ജമാൽ, റഫീഖ് മുത്തേടം, അഷ്കർ ബാവലി, റസാഖ് തോൽപ്പെട്ടി എന്നിവർ സംസാരിച്ചു. പനമരം പഞ്ചായത്ത് കൺവെൻഷൻ പടയൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കെ.എം. അബ്ദുല്ല, അരുൺകുമാർ, യൂനുസലി, ജാബിർ പനമരം എന്നിവർ സംസാരിച്ചു. -------------------------- ഉപജില്ല സ്കൂൾ കലോത്സവം: എസ്.കെ.എം.ജെ സ്കൂളിനു േനട്ടം കൽപറ്റ: വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാംവർഷവും യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ് നേടിയ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു. 11 എ േഗ്രഡും, മൂന്ന് ബി േഗ്രഡും ഉൾപ്പെടെ 66 പോയൻറുകളോടെയാണ് എസ്.കെ.എം.ജെ ഓവറോൾ ചാമ്പ്യന്മാരായത്. പി.ടി.എ പ്രസിഡൻറ് പി.സി. നൗഷാദ്, ഹെഡ്മാസ്റ്റർ എം.ബി. വിജയരാജൻ, കെ.സി. ഷാജു കുമാർ, എം.ജി. ദേവാനന്ദ്, എ.ഡി. പ്രവീൺ, പി.എൻ. ധന്യ എന്നിവർ സംസാരിച്ചു. WEDWDL7വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ് നേടിയ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘാടകസമിതി രൂപവത്കരണം കൽപറ്റ: 'മുത്തുനബി -മാനവിക മാതൃക' മീലാദ് കാമ്പയി​െൻറ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൽപറ്റ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ എട്ടിന് കൽപറ്റയിൽ നടത്തുന്ന മീലാദ് റാലിയുടെ സംഘാടകസമിതി രൂപവത്കരിച്ചു. യോഗം ഫൈസൽ സഖാഫി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡൻറ് സൈതലവി കമ്പളക്കാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഫള്ൽ അൽ ജിഫ്രി, എം. അബ്ദുറഹിമാൻ മുസ്ലിയാർ, നീലിക്കണ്ടി പക്കർ ഹാജി, കെ.കെ. മുഹമ്മദലി ഫൈസി, കെ.ടി. കുഞ്ഞിമൊയ്തീൻ, കാതിരിമൊയ്തീൻ ഹാജി, അബൂബക്കർ ഹാജി, ഷമീർ ബാഖവി (രക്ഷാധികാരികൾ), സൈതലവി കമ്പളക്കാട് (ചെയർമാൻ). ഇസ്മാഈൽ സഖാഫി, ബി.ഐ. റഷീദ്, ഹസൻകുട്ടി, നാസർ (വൈസ് ചെയർമാന്മാർ), ഫൈസൽ സഖാഫി (ജനറൽ കൺവീനർ), സലീം അമാനത്ത്, മൊയ്തീൻകുട്ടി, ഗഫൂർ, അലി ഇർഷാദി (കൺവീനർമാർ), കെ. നസീർ (ഫിനാൻസ് സെക്രട്ടറി), യു.പി. അലി ഫൈസി (കോഓഡിനേറ്റർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.