മാനന്തവാടി നഗരത്തിൽ ഡിസംബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം

സീബ്രലൈനുകളും ദിശാ ബോർഡുകളും ഉടൻ സ്ഥാപിക്കും മാനന്തവാടി:- നഗരത്തിൽ ഡിസംബർ ഒന്നുമുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കും. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജി​െൻറ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ഗതാഗത ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. സബ് കലക്ടർ ചെയർമാനായിരുന്ന സമിതി ഒരു വർഷമായി യോഗം ചേർന്നിരുന്നില്ല. ഒരുമാസം മുമ്പാണ് സബ് കലക്ടർ ചെയർമാൻ പദവി നഗരസഭ ചെയർമാനു കൈമാറിയത്. യോഗം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ ചെയർമാൻ പി.ടി. ബിജു കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ, യൂനിയൻ, ഉദ്യോഗസ്ഥ പ്രതിനിധികൾ സംസാരിച്ചു. ദീർഘകാലംകൊണ്ട് നടപ്പാക്കേണ്ട പദ്ധതികളും തർക്കമുയർന്ന വിഷയങ്ങളും വീണ്ടും ചർച്ച ചെയ്യും. തർക്കമില്ലാത്ത വിഷയങ്ങൾ ഡിസംബർ ഒന്നു മുതൽ നടപ്പാക്കും. ഇതനുസരിച്ച് സീബ്രലൈനുകളും ദിശ സൂചക ബോർഡുകളും ഉടൻ സ്ഥാപിക്കും. തലശ്ശേരി റോഡിൽ സി.ഐ.ടി.യു ഓഫിസിന് എതിർവശം മുതൽ എരുമത്തെരുവ് ജുമാമസ്ജിദ് വരെ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കും. ബൈപ്പാസ് റോഡിലെ വാഹന അറ്റകുറ്റപ്പണികൾ നടത്തുന്നത് ഒഴിവാക്കും. തലശ്ശേരി റോഡിൽ ഗ്യാരേജ് റോഡ് ജങ്ഷനിൽ പൊലീസിനെ നിയോഗിക്കും. ഗാന്ധി പാർക്ക് മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ജങ്ഷൻ വരെയുള്ള 10 മീറ്റർ സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം നൽകും. ടാക്സി വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്താനുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്യും. ഗാന്ധി പാർക്കിലെ കവർട്ടി​െൻറ സംരക്ഷണഭിത്തി പൊളിച്ചുനീക്കി വീതികൂട്ടും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുതൽ ട്രൈസംഹാൾ വരെ സ്വകാര്യ വാഹനങ്ങൾക്കും അവിടെനിന്ന് സബ് കലക്ടർ ഓഫിസ് ജങ്ഷൻവരെ ബൈക്കുകളും പാർക്ക് ചെയ്യാം. നിലവിൽ തനൂജക്കു സമീപത്തെ ബൈക്ക് പാർക്കിങ് ഒഴിവാക്കും. മൈസൂരു റോഡിൽ ഓട്ടോ പാർക്കിങിന് നേരിയ മാറ്റം വരുത്തും. കോഴിക്കോട് റോഡിൽ സെഞ്ച്വറി ഹോട്ടലിനു സമീപത്ത് ബസുകൾക്ക് ആളെ കയറ്റാനും വലുമ്മൽ ജ്വലറിക്കുസമീപം ആളുകളെ ഇറക്കാനും സൗകര്യമേർപ്പെടുത്തും. ഇടക്ക് ആളെ കയറ്റുന്നത് കർശനമായി തടയും. പള്ളിയുടെ ഭാഗത്ത് പുതുതായി വീതികൂട്ടിയ സ്ഥലത്ത് പേ പാർക്കിങ് ഏർപ്പെടുത്തും. താഴെയങ്ങാടിയിൽ ഓട്ടോസ്റ്റാൻഡ് സ്ഥാപിക്കും. ബസുകൾ പുറപ്പെടുന്ന സമയത്തിന് 10 മിനിറ്റ് മുമ്പുമാത്രമേ സ്റ്റാൻഡിൽ പ്രവേശിക്കാൻ പാടുള്ളൂ. തടസ്സമുള്ള കെ.എസ്.ഇ.ബി തൂണുകൾ മാറ്റും. കൊയിലേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ വള്ളിയൂർക്കാവ് റോഡിൽ അർബൻ ബാങ്കിനുമുന്നിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഓട്ടോസ്റ്റാൻഡ് അൽപ്പം പുറകിലേക്കു മാറ്റും. സ​െൻറ് ജോസഫ് റോഡിൽ ഇരുഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടും. ബസ്സ്റ്റാൻഡിലെ ഓട്ടോസ്റ്റാൻഡ് മാറ്റൽ, രാത്രിയിൽ ഗാന്ധി പാർക്കിലെ തട്ടുകടകളുടെ സമയം നീട്ടൽ, തിരക്കേറിയ സമയങ്ങളിൽ കയറ്റിറക്ക് നിരോധന സമയം സംബന്ധിച്ച വിഷയങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപ്പാക്കും. നഗരത്തിലെ അനധികൃത മത്സ്യവിൽപന കർശനമായി തടയും. കടുവ പശുവിനെ കൊന്നു പുൽപള്ളി: ചാമപ്പാറയിൽ കന്നാരം പുഴയോരത്ത് മേക്കാൻവിട്ട പശുവിനെ കടുവ കൊന്നു. ചാമപ്പാറ ശിവപുരം കോപ്പഴച്ചിറ ശ്യാമളയുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പശുവിനെ മേക്കാൻവിട്ട സ്ഥലത്തുതന്നെ ശ്യാമളയുമുണ്ടായിരുന്നു. ഇവർ കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ വന്യജീവിശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ചാമപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി. WEDWDL19 കടുവ കൊന്ന പശു സർഫാസി നിയമനം; ജില്ല ബാങ്കിനു മുന്നിൽ ഇന്ന് ധർണ കൽപറ്റ: വായ്പക്കുടിശ്ശിക ഈടാക്കുന്നതിന് ബാങ്കുകൾ പിന്തുടരുന്ന കേന്ദ്രസർക്കാറി​െൻറ സർഫാസി നിയമ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10ന് സിവിൽ സ്റ്റേഷൻ പരിസരത്തെ ജില്ല ബാങ്ക് ഹെഡ് ഒാഫിസിനു മുന്നിൽ ധർണ നടത്തുമെന്ന് എഫ്.ആർ.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾപോലും കർഷകരുടെ പേരിൽ സർഫാസി നിയമനം നടപ്പാക്കുകയാണ്. ഈ നിയമം വയനാട്ടിലെ കർഷകരുടെേമൽ അടിച്ചേൽപ്പിക്കാൻ സമ്മതിക്കില്ല. ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാറി​െൻറ നിർദേശമുണ്ടെങ്കിലും ധനകാര്യ സ്ഥാപനങ്ങൾ ഇത് പാലിക്കുന്നില്ലെന്നും ഇവർ പറയുന്നു. സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ, എ.സി. തോമസ്, എ.എൻ. മുകുന്ദൻ, ടി. ഇബ്രാഹിം, വിദ്യാധരൻ വൈദ്യർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.