കുറ്റ്യാടി: കോൺഗ്രസ് നേതാക്കളായിരുന്ന വടയം രാഘവൻ, ചരിച്ചിൽ അമ്മദ് തുടങ്ങിയവരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . കെ.പി.സി.സി നിർവാഹക സമിതി അംഗം വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എസ്.ജെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, മരക്കാട്ടേരി ദാമോദരൻ, ശ്രീജേഷ് ഊരത്ത്, സി.സി. സൂപ്പി, പി.കെ. സുരേഷ്, പി.പി. ആലിക്കുട്ടി, പി.പി. ദിനേശൻ, സി.കെ. രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ.പി. ദിനേശൻ, എം. നാണു, കിണറ്റുംകണ്ടി അമ്മദ്, ചാരുമ്മൽ കുഞ്ഞബ്ദുല്ല, പൂക്കുന്നുമ്മൽ ബാബു, പൂക്കുന്നുമ്മൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കായക്കൊടിയിൽ സൗജന്യ നിയമ സേവന കേന്ദ്രം തുടങ്ങി കായക്കൊടി: ലീഗൽ സർവിസ് അതോറിറ്റിയും കായക്കൊടി പഞ്ചായത്തും സംയുക്തമായി പഞ്ചായത്തിൽ സൗജന്യ നിയമ സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും രാവിലെ മുതൽ കേന്ദ്രം പ്രവർത്തിക്കും. വടകര മുൻസിഫ് കോടതി ജഡ്ജി ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി അധ്യക്ഷത വഹിച്ചു. പി.പി. നാണു, എം.എ. സുഫീറ, കെ. രാജൻ, ഹരീഷ് കുമാർ, കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.