കൂരാച്ചുണ്ട്​ ഒാട്ടപ്പാലത്ത്​ അനധികൃത റിസോർട്ടും ബോട്ട്​ സർവിസും

ബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തിൽ കക്കയം റിസർവോയർ കേന്ദ്രമാക്കി അനധികൃത റിസോർട്ടും ബോട്ട് സർവിസും. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒാട്ടപ്പാലം ഭാഗത്ത് കക്കയം റിസർവോയറിലാണ് അനധികൃത ബോട്ട് സർവിസ് നടക്കുന്നത്. റിസർവോയർ തീരത്തിനോടടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് റിസർവോയറിൽ രണ്ട് ബോട്ട് സർവിസ് പ്രവർത്തിക്കുന്നത്. ഇവയിലൊന്ന് പെഡൽ ബോട്ടാണ്. നാലു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് യാത്രക്ക് 3000, 4000 രൂപയാണ് വാടക. റിസർവോയറിനടുത്ത സ്വകാര്യ വ്യക്തി നടത്തുന്ന റിസോർട്ട് വീടെന്ന പേരിലാണ് പഞ്ചായത്തിലേക്ക് നികുതി അടച്ചുവരുന്നത്. മൂന്നു നിലകളിലുള്ള റിസോർട്ടിൽ എ.സി, നോൺ എ.സി മുറികളുണ്ട്. 2500, 3500 രൂപയാണ് വാടക ഇൗടാക്കുന്നത്. പഞ്ചായത്തിലേക്കാകെട്ട വീട്ടുനികുതിയിനത്തിൽ 700 രൂപയും. റിസോർട്ടി​െൻറ മുറ്റത്തുള്ള ഒൗട്ട്ഹൗസിന് നികുതിയിനത്തിൽ 145 രൂപയുമാണ് അടക്കുന്നത്. എലിസ ഗാർഡൻ ട്രസ്റ്റി​െൻറ പേരിലാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. ഇതി​െൻറ ഉടമ അമേരിക്കയിൽ താമസിക്കുന്ന പാലാ സ്വദേശിയാണ്. മാനേജറാണ് റിസോർട്ടി​െൻറ പ്രവർത്തനം നോക്കിനടത്തുന്നത്. പരാതിയുയർന്നതിനെ തുടർന്ന് ഹോംസ്റ്റേ ആക്കി മാറ്റാനുള്ള അപേക്ഷ പഞ്ചായത്തിന് സമർപ്പിച്ചിരിക്കുകയാണ്. റിസോർട്ടിൽനിന്ന് ബോട്ട് സർവിസ് നടത്തുന്ന റിസർവോയറിലേക്ക് ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലത്തുകൂടിയാണ് റോഡ് വെട്ടിയിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് റിസോർട്ടി​െൻറ ഉദ്ഘാടനം നടന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ വെബ്സൈറ്റിലൂടെ പരസ്യവും നൽകിയിട്ടുണ്ട്. നാട്ടുകാർ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പേരാമ്പ്ര സി.െഎ ഇടപെട്ട് ബോട്ട് സർവിസ് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. റിസർവോയറിലെ അനധികൃത ബോട്ട് സർവിസ് ഇറിഗേഷൻ അധികൃതർ അറിഞ്ഞിട്ടും മൗനംപാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കൂരാച്ചുണ്ട് 28ാം മൈലിനടുത്ത് റിസർവോയർ തീരത്ത് ഇതേപോലെ അനധികൃത റിസോർട്ട് നിർമിച്ചതായി നേരത്തേ പരാതിയുണ്ട്. ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലം കൈയേറി റോഡും നിർമിച്ചിരുന്നു. ഇതിനെതിരെയും നടപടികൾ എടുത്തെങ്കിലും എങ്ങുമെത്തിയിട്ടില്ല. സ്റ്റെപ് പ്രോഗ്രാം തുടങ്ങി പയ്യോളി: ഹൈസ്കൂൾ തലം മുതൽ ഡിഗ്രി തലം വരെ പരിശീലനം നൽകി സിവിൽ സർവിസ് ഉൾപ്പെടെയുള്ള പദവികളിൽ എത്തിക്കാനുള്ള പദ്ധതിക്ക് കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. പയ്യോളി നഗരസഭയുടെ സഹകരണത്തോടെയാണ് സ്റ്റെപ് പദ്ധതി നടത്തുന്നത്. കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ പി. കുൽസു അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ ഫണ്ട് സമർപ്പണം സ്കൂൾ മാനേജർ പി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. വൈസ് ചെയർമാൻ മഠത്തിൽ നാണു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ വളപ്പിൽ, കൗൺസിലർ പി. അസൈനാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ. സതീഷ്കുമാർ, പി.ടി.എ പ്രസിഡൻറ് ജയകൃഷ്ണൻ, സിനി ടീച്ചർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ജി. സുനിൽ സ്വാഗതവും കോഒാഡിനേറ്റർ സി.പി. ഷാനവാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.