കോഴിക്കോട്: സംസ്ഥാന സർക്കാർ നിർദേശപ്രകാരം നടക്കുന്ന സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ച സർവേ ജില്ലയിൽ ആരംഭിച്ചു. വിവരശേഖരണം നടത്തുന്ന ജീവനക്കാർക്കുള്ള പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന പരിശീലനത്തിൽ ജില്ല മെഡിക്കൽ ഓഫിസിലെ ഡോ. ലതിക ഇൻവെസ്റ്റിഗേറ്റർമാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. കേരള സർക്കാറിെൻറ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ ഉദ്യഗസ്ഥരാണ്, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ സന്ദർശിച്ച് സർവേക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുക. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങി കിടത്തിച്ചികിത്സ ഉള്ളതും അല്ലാത്തതും, രജിസ്േട്രഷൻ ഉള്ളതുമായ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുക. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെയും എണ്ണം കണക്കാക്കുക, ഒ.പി/ഐ.പി വിഭാഗങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുക, നൂതന ചികിത്സ സമ്പ്രദായങ്ങളെക്കുറിച്ച് മനസ്സിലാക്കുക, മാലിന്യ നിർമാർജ്ജന മാർഗങ്ങൾ അറിയുക, സംസ്ഥാന വരുമാനത്തിൽ മേഖലയുടെ സംഭാവന കണക്കാക്കുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. സർവേയുടെ ഭാഗമായി വിവിധ മെഡിക്കൽ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻവെസ്റ്റിഗേറ്റർമാർക്ക് സത്യസന്ധമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ നിർേദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.