റോഡായി, ഇനി പൂർത്തിയാവേണ്ടത് അംഗൻവാടി

കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്തിലെ കാളാചേരി അംഗൻവാടി കെട്ടിടം യാഥാർഥ്യമാവുന്നു. സ്ഥലം സൗജന്യമായി നൽകിയിട്ടും റോഡില്ലാത്തതിനാൽ കെട്ടിടം നിർമിക്കാൻ കഴിയാതിരുന്നതിനാലാണ് വാർഡ്‌ വികസന സമിതിയുടെ നേതൃത്വത്തിൽ റോഡ്‌ വെട്ടിയത്. കാളാചേരി അബ്ദുല്ലയാണ് അംഗൻവാടിക്കായി സ്ഥലം സൗജന്യമായി നൽകിയത്‌. നേരത്തെ, ചിലരുടെ എതിർപ്പും കേസും ഉള്ളതിനാൽ റോഡ്‌ നിർമിക്കാനോ കെട്ടിടം പണിയാനോ കഴിഞ്ഞിരുന്നില്ല. ഈ പ്രാവശ്യത്തെ പദ്ധതിയിൽ മാതൃക അംഗൻവാടിയായി ഉയർത്തി അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിർമിക്കുന്നതിന് 17.5 ലക്ഷം പഞ്ചായത്ത്‌ നീക്കിവെച്ചിട്ടുണ്ട്‌. റോഡില്ലാത്തതിനാൽ കെട്ടിടം പണി മുടങ്ങുമെന്നായതോടെയാണ് ജനകീയ വികസനസമിതിയുടെ നേതൃത്വത്തിൽ റോഡ്‌ നിർമിച്ചത്. വി.വി. മുഹമ്മദലി, സി.വി. ഇബ്രാഹിം, ടി.വി.കെ. ഇബ്രാഹിം, കോടികണ്ടി മൊയ്തു, ചാത്തോത്ത്‌ കണ്ണൻ, മൊട്ടേമ്മൽ ഇബ്രാഹിം, മൊയ്‌ലോത്ത്‌ അബൂബക്കർ, ചിറക്കര ഉസ്മാൻ, കാളാച്ചേരി ഗഫൂർ, ബിനു കാളാച്ചേരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.