നാദാപുരം: വേതനവ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് ഭാരത് ഗ്യാസിെൻറ പുഷ്പ ഗ്യാസ് ഏജൻസിയിൽ ഡ്രൈവർമാർ രണ്ടു ദിവസമായി തുടരുന്ന സമരത്തെ തുടർന്ന് പാചകവാതക വിതരണം നിലച്ചു. പാചക വാതകം ലഭിക്കാത്തത് വ്യാപാരമേഖലയിലടക്കം കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഗ്യാസ് ഏജൻസിയിലെ 26 തൊഴിലാളികളാണ് സമരരംഗത്തുള്ളത്. അഞ്ചു മുതൽ 10 കിലോമീറ്റർ ഓട്ടത്തിന് 20 രൂപയും 10 മുതൽ 15 കിലോമീറ്ററിന് 35 രൂപയും 15 മുതൽ 20 വരെ കിലോമീറ്ററിന് 60 രൂപയുമാണ് ഡ്രൈവർമാർക്ക് നൽകിവരുന്നത്. ഈ നിരക്ക് വർധിപ്പിക്കണമെന്നാണ് ആവശ്യം. തൊട്ടടുത്ത കണ്ണൂർ ജില്ലയിലടക്കം വർധന വരുത്തിയപ്പോൾ ഇവിടെ നിരക്കുവർധന വരുത്താത്തത് അവഗണനയാണെന്ന് തൊഴിലാളികൾ പറയുന്നു. മലയോര മേഖലയിലേക്കടക്കമുള്ള ദുർഘടംപിടിച്ച റോഡിലൂടെയുള്ള പാചകവാതക വിതരണം ടൗണുകളെ അപേക്ഷിച്ച് ഏറെ ബുദ്ധിമുട്ടുള്ളതാണ്. ജില്ലയിലെ മറ്റ് ഗ്യാസ് ഏജൻസികളിലെ തൊഴിലാളികളും വരുംദിവസങ്ങളിൽ സമരരംഗത്ത് വരുമെന്ന് സൂചനയുണ്ട്. ബുധനാഴ്ച വിളിച്ച അനുരഞ്ജനയോഗം തൊഴിലാളികൾ പങ്കെടുക്കാത്തതിനാൽ നടന്നില്ല. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കലക്ടറുടെ പ്രത്യേക അനുമതിയോടെ ഗോഡൗണിൽനിന്ന് നേരിട്ട് പാചകവാതക വിതരണം നടത്താൻ ഏജൻസി ശ്രമം തുടങ്ങി. നാദാപുരം എക്സൈസ് ഓഫിസ് സിവിൽ സ്റ്റേഷനിലേക്ക് മാറ്റും നാദാപുരം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാദാപുരത്തെ എക്സൈസ് ഓഫിസ് കല്ലാച്ചിയിലെ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറും. ഡിസംബർ ഒന്നിന് ഓഫിസ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കും. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാടക കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന ഓഫിസ് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. വാടക കെട്ടിടത്തിലുള്ള എ.ഇ.ഒ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രവാസിബന്ധു സംഗമം നാദാപുരം: നിയോജക മണ്ഡലം പ്രവാസിബന്ധു സംഗമം വെള്ളിയാഴ്ച കല്ലാച്ചിയിൽ നടക്കുമെന്ന് കെ.എസ്.എഫ്.ഇ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കല്ലാച്ചി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ബ്രാഞ്ച് മാനേജർ എൻ.പി. ഗോപിദാസ്, റീജനൽ മാനേജർ എം.പി. മുരളി, ബിജു എബ്രഹാം, എ.കെ. സുകുമാരൻ, സി.എസ്. ബാബുരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.