വാർഷികാഘോഷം

പേരാമ്പ്ര: കൽപത്തൂർ ഗ്രാമം റെസിഡൻറ്സ് അസോസിയേഷൻ രണ്ടാം പഞ്ചായത്തംഗം ഇ.പി. റിനി ഉദ്ഘാടനം ചെയ്തു. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എം. ചന്ദ്രൻ, ഗീത കല്ലായ്, സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ശ്രീധരൻ (പ്രസി), വി.എം. രാജൻ (വൈ. പ്രസി), എം.കെ. രമേശൻ (സെക്ര), ടി. കുഞ്ഞിരാമൻ (ജോ. സെക്ര), വി.എം. പ്രദീപൻ (ട്രഷ). ആവളപാണ്ടിയിൽ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കമായി പേരാമ്പ്ര: ആവളപാണ്ടിയിൽ ഈ വർഷവും നെൽകൃഷിയിറക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തി​െൻറ മേൽനോട്ടത്തിൽ നാലു പാടശേഖര സമിതികൾക്ക് കീഴിൽ പ്രാദേശിക സംഘാടക സമിതികൾ രൂപവത്കരിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. ആവളപാണ്ടിക്ക് മധ്യത്തിലൂടെ ഒഴുകുന്ന തോട്ടിലുള്ള പായൽ നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ സന്നദ്ധ സംഘടനകളുടേയും പാടശേഖര സമിതി അംഗങ്ങളുടേയും നേതൃത്വത്തിൽ നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടുകൂടി പാടങ്ങളിലെ പായൽ നീക്കം ചെയ്യും. മൂന്ന് പതിറ്റാണ്ടോളം തരിശായിക്കിടന്ന ആവള പാണ്ടി കഴിഞ്ഞ വർഷമാണ് കതിരണിഞ്ഞത്. സ്വാഗതസംഘം കൺവീനർ താഴേ ഏറോത്ത് കുഞ്ഞിക്കേളപ്പൻ, പാടശേഖര സമിതി ഭാരവാഹികളായ ഇ. ബാലക്കുറുപ്പ്, പി. പ്രമോദ്, പി.എം. അസീസ്, കുരുവമ്പത്ത് നാരായണക്കുറുപ്പ്, സി.പി. ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷം കൃഷിയിറക്കാനുള്ള നടപടികൾ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.