'നൂറെ മദീന' പ്രഭാഷണം നാളെ തുടങ്ങും

ബാലുശ്ശേരി: മർകസുൽ ഹിദായ എജുക്കേഷനൽ സ​െൻറർ സംഘടിപ്പിക്കുന്ന അബ്ദുറഷീദ് സഖാഫി കുറ്റ്യാടിയുടെ ഏഴാമത് നൂറെ മദീന നബി സ്നേഹപ്രഭാഷണത്തിന് വെള്ളിയാഴ്ച തുടക്കമാകും. കിനാലൂരിൽ വൈകിട്ട് അഞ്ചിന് സയ്യിദ് ശിഹാബുദ്ദീൻ ലത്വീഫി പതാക ഉയർത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് എസ്.വൈ.എസ് ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി വള്ള്യാട് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ഞായറാഴ്ച നഅത്ത്, മദ്ഹ് ഗാനം, അറബന എന്നിവയും നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.