കുറ്റ്യാടി: ആഴ്ച തോറും വില വർധിക്കുന്നതിനാൽ സ്കൂളുകളിലെ മുട്ട വിതരണം പ്രതിസന്ധിയിൽ. ഉച്ചയൂണിന് പുറമെ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴി മുട്ടയും വിതരണം നടത്തണമെന്നാണ് നിർദേശം. ഇത് പാലിക്കപ്പെടാതിരുന്നാൽ ഉച്ചഭക്ഷണ കണ്ടിൻജൻസി ഫണ്ട് പാസാക്കി കിട്ടുകയില്ലെന്ന് ഹെഡ്മാസ്റ്റർമാർ പറയുന്നു. രണ്ടാഴ്ച മുമ്പ് നാലര രൂപയായിരുന്ന മുട്ടയുടെ വില അഞ്ചരയായി. ഇതിന് കടകളിൽ ചില്ലറനിരക്കിൽ ആറരവരെ ഈടാക്കുന്നു. ദിവസം ഒരു കുട്ടിക്ക് എട്ടുരൂപയാണ് മൊത്തം ചെലവ് ഇനത്തിൽ ലഭിക്കുന്നത്. അരി മാത്രമാണ് സർക്കാർ നൽകുന്നത്. ബാക്കി ഈ തുകയിൽ നിന്ന് കണ്ടെത്തണം. ഈ മാസം മുതൽ പാചകത്തിന് പാചക വാതകം മാത്രമേ പാടുള്ളൂ എന്നും ഉത്തരവുണ്ട്. ഇതും ചെലവു വർധിപ്പിക്കും. നാമക്കൽ, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ മുട്ട വരുത്തുന്നത്. കേരളത്തിന് പുറമെ ഉത്തരേന്ത്യയിലേക്കും മുട്ട പോകുന്നതാണ് വില വർധിക്കാൻ കാരണമെന്നും വ്യാപാരികൾ പറഞ്ഞു. പ്രവർത്തനാനുമതിയില്ലാത്ത കടകൾ; കണ്ണടച്ച് അധികൃതർ വില്യാപ്പള്ളി: ആരോഗ്യ വകുപ്പിെൻറയോ പഞ്ചായത്തിെൻറയോ അനുമതിയില്ലാതെ നിരവധി കടകളാണ് വില്യാപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്നത്. കക്കൂസ് ടാങ്കിന് മുകളിൽ നിന്ന് പാചകം ചെയ്യുന്ന ഹോട്ടലുകളും ഫാസ്റ്റ് ഫുഡ് കടകളും ഇതിൽ പെടും. മാലിന്യം ഓടകളിലേക്ക് ഒഴുക്കുന്ന ചില ഹോട്ടലുകാരും ഇവിടെയുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരോ, ഭക്ഷ്യ സുരക്ഷ വിഭാഗമോ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ വിമുഖത കാണിക്കുകയാണ്. മത്സ്യ മാർക്കറ്റും പരിസരവും മലീമസമാണ്. ഇവിടെയാണ് ദിനം പ്രതി ഇറച്ചിക്കടക്കുവേണ്ടി അറവും നടക്കുന്നത്. പരാതിപ്പെട്ടാൽ വർഷങ്ങളായി അപകടാവസ്ഥയിലായതിനാൽ മാർക്കറ്റ് ലേലത്തിന് പോലും പഞ്ചായത്ത് മുൻൈകയെടുക്കാറില്ലെന്ന മറുപടിയാണ് ലഭിക്കാറുളളതെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു. മത്സ്യ--മാംസ വിൽപനക്ക് നിലവിലെ മാർക്കറ്റിന് ബദൽ സംവിധാനമൊരുക്കുന്നതിലും മാർക്കറ്റുൾപ്പെടെയുള്ള പഴയ കെട്ടിടം പുതുക്കി പണിയുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിലും പഞ്ചായത്ത് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.